രാജ്യത്തെ പ്രഥമ കാര്‍ഡിയോളജി സബ് സ്‌പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകള്‍ ശ്രീചിത്രയില്‍ ആരംഭിച്ചു

2021-08-02 14:35:03

    
    ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായുള്ള  പുനഃപരിശോധനാ ക്ലിനിക്കുകള്‍ ഇന്ന് രാവിലെ 9ന് ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുക്കും ചടങ്ങുകള്‍.

ആദ്യമായാണ് രാജ്യത്ത് കാര്‍ഡിയോളജി സബ്‌സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകള്‍, പൊതുമേഖലാ ആശുപത്രിയില്‍ ആരംഭിക്കുന്നത്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരുതവണ എങ്കിലും രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് ഈ ചികിത്സാസൗകര്യം ലഭിക്കുക. ആശുപത്രിയില്‍ നേരില്‍ വരാന്‍ പ്രയാസമുള്ളവര്‍ക്ക് ഇകണ്‍സള്‍ട്ടേഷനുള്ള സൗകര്യവും ലഭ്യമാകും.

ക്ലിനിക്കുകള്‍ ഇപ്രകാരമായിരിക്കും; 

മുതിര്‍ന്നവരില്‍ ജന്മനാ കാണപ്പെടുന്ന ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക് : (തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ). 
ഹൃദ്രോഗ പ്രതിരോധത്തിനുള്ള ക്ലിനിക് : (തിങ്കളാഴ്ച ഉച്ചക്ക് ശേഷം 1:00  മുതല്‍ വൈകിട്ട്  4:00 വരെ). 
ഹൃദയാഘാത സംബന്ധിയായ ലക്ഷണങ്ങള്‍ക്കുള്ള ക്ലിനിക് :(ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെ). 
ഹൃദയവാല്‍വ് തകരാറുകള്‍ക്കുള്ള ക്ലിനിക്: (ബുധനാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ). 
ഹൃദയഘടനാ വൈകല്യങ്ങള്‍ക്കുള്ള ക്ലിനിക്: (ബുധനാഴ്ച ഉച്ചക്ക് ശേഷം 1:00  മുതല്‍ വൈകിട്ട് 4:00 വരെ). 

ഹൃദയതാളത്തിലെ തകരാറുകള്‍ക്കുള്ള ക്ലിനിക്: (വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00  വരെ). 
നവജാത ശിശുക്കളിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക്: (വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ). 
ശിശുക്കളിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക്:   (വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 1:00  മുതല്‍വൈകിട്ട് 4:00വരെ). 
ഭ്രൂണാവസ്ഥയിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക് (പ്രവര്‍ത്തി ദിന ശനിയാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ).

പുതുതായിരൂപീകരിച്ച ഈ ക്ലിനിക്കുകള്‍ക്ക് പുറമേ, നിലവിലുള്ള കാര്‍ഡിയോളജി ക്ലിനിക്കുകള്‍  പേസ്‌മേക്കര്‍ ക്ലിനിക്(ചൊവ്വാഴ്ച), 
ഹൃദയസ്തംഭന ചികിത്സാ ക്ലിനിക് (ബുധനാഴ്ച), 
ഹൃദയസ്പന്ദന തകരാറുകള്‍ക്കുള്ള / ഉപകരണ ചികിത്സാ  ക്ലിനിക് (വ്യാഴാഴ്ച) എന്നിവ തുടരുന്നതാണ്.

ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധര്‍ മേല്‍നോട്ടം വഹിക്കുന്ന പുനഃപരിശോധനാ ക്ലിനിക്കുകളില്‍ സമഗ്ര രോഗി പരിചരണവും ക്ലിനിക്കല്‍ ഗവേഷണവും പ്രോത്സാഹിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712524533/180/415/535, ഇമെയില്‍: sct@sctimst.ac.in.                                                          തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.