ചന്ദ്രഗിരിപ്പുഴയെ വരുതിയിലാക്കി ഗെയ്‌ൽ ദൗത്യം വിജയം കണ്ടു പ്രകൃതിവാതക പൈപ്പ് ലൈനിടൽ പൂർത്തിയായി

2021-08-02 15:13:11

    
    കാസർകോട് :തെക്കിൽ പ്രദേശത്തെ ചന്ദ്രഗിരിപ്പുഴയിലെ പ്രതിബന്ധം ഒടുവിൽ ഗെയ്ൽ(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) മറികടന്നു. കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിക്കായി ചന്ദ്രഗിരിപ്പുഴയിൽ പൈപ്പിടുന്ന പണി കഴിഞ്ഞ ദിവസം പൂർത്തിയായി. ആദ്യ ഉദ്യമം പരാജയപ്പെട്ടതോടെ താൽക്കാലിക ലൈൻ സ്ഥാപിച്ചാണു മാസങ്ങൾക്കു മുൻപു പദ്ധതി കമ്മിഷൻ ചെയ്തത്. പുഴയിൽ പൈപ്പിടൽ പൂർത്തിയായതോടെ ഇനി ഇരുകരകളിലും പ്രധാന ലൈനിലേക്കുള്ള പൈപ്പ് ലൈൻ കൂടി സ്ഥാപിക്കും.

ഇതിനു ശേഷം താൽക്കാലിക ലൈൻ മാറ്റി ഗ്യാസ് നീക്കം പുതിയ ലൈനിലൂടെയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരു കരകളിലുമായി 600 മീറ്റർ ദൂരത്തിലാണ് ഇനി പൈപ്പിടേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി കാരണം ഇപ്പോൾ പണി നിർത്തിയിരിക്കുകയാണ്. മഴ കുറയുന്നതോടെ പ്രവൃത്തി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.                                                                                                                            തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.