കാഞ്ഞങ്ങാട് നഗരത്തില്‍ അനധികൃത പേ പാര്‍ക്കിംഗുകള്‍ പെരുകുന്നു ലൈസന്‍സുമില്ല സുരക്ഷാ സംവിധാനവുമില്ല: നഗരസഭയ്ക്ക് മൗനം

2021-08-02 15:14:06

    
    കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് ഈ സാഹചര്യം മുതലെടുത്ത് നഗരത്തിലെ ചില കെട്ടിടമുടമകൾ തങ്ങളുടെ തന്നെ പാർക്കിംഗ് സ്ഥലം പണം വാങ്ങി സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അ നു വ ദിക്കുകയാണ്.
സ്വകാര്യ പേപർക്കിംഗിന് കാഞ്ഞങ്ങാട് നഗരസഭയിൽ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ നഗരത്തിൻ്റെ ബസ് സ്റ്റാൻ്റ് പരിസരത്തു തന്നെ രണ്ട് പ്രധാന പേ പാർക്കിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നഗരസഭ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. മതിയായ സൂരക്ഷാ സംവിധാനങ്ങളൊ സി.സി ടി.വി ക്യാമറകളൊ അഗ്നി രക്ഷാ സംവിധാനങ്ങളൊ ഇത്തരം പാർക്കിംഗുകളിൽ ഏർപ്പെടുത്തിയിട്ടില്ല’ ബസ് സ്റ്റാൻ്റിന് കിഴക്കുവശത്തുള്ള സ്വകാര്യ പാർക്കിംഗിനരികിൽ മാലിന്യ നിക്ഷേപം നടത്തുന്നത് വൻ ദുരന്തത്തിന് തന്നെ വഴി വെച്ചേക്കാം.
കഴിഞ്ഞ നഗരസഭാ ചെയർമാൻ വി.വി.രമേശൻ നഗരത്തിൽ പേ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പേ പാർക്കിംഗ് പ്രഖ്യാപനത്തിൽ തന്നെ ഉറങ്ങുകയാണിപ്പോഴും
നഗരത്തിലെ വ്യാപാരികളുടെ വർഷങ്ങളായുള്ള പരാതിയാണ് കടകളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നഗരത്തിൽ സൗകര്യമില്ലെന്നത്. എന്നാൽ നഗരത്തിലെ വമ്പൻ കെട്ടിടങ്ങളുടെ നിയപ്രകാരം ആവശ്യമായ പാർക്കിംഗുകൾ വരെ കടമുറികളായി മാറ്റി നഗരസഭ തന്നെ നമ്പറും അനുവദിക്കുന്നു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തി നിയമ നടപടി സ്വീകരിക്കേണ്ട നഗരസഭയാണിപ്പോൾ അനധികൃത സ്വകാര്യ പേപാർക്കിംഗുകൾക്ക് മൗനാ നുവാദവും നൽകിയിരിക്കുന്നത്.                                                                തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.