എസ് എഫ് ഐ ഇടപെടൽ വിജയിച്ചു മഞ്ചേശ്വരത്തെ കണ്ണൂര്‍ സര്‍വകലാശാലാ ക്യാമ്പസിൽ എല്‍എല്‍എം കോഴ്‌സ് തുടങ്ങും

2021-08-02 15:15:11

    
    കാസര്‍കോട് : എസ് എഫ് ഐ ഇടപെടലിന് വിജയം.കണ്ണൂര്‍ സര്‍വകലാശാല ജില്ലയില്‍ ആദ്യമായി എല്‍എല്‍എം കോഴ്‌സ് തുടങ്ങുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിനോടു ചേര്‍ന്നു നിര്‍മിച്ച ക്യാംപസ് കെട്ടിടത്തിലാണു ഈ വര്‍ഷം മുതല്‍ 20 സീറ്റോട് കൂടിയുള്ള എല്‍എല്‍എം (ക്രിമിനല്‍ ലോ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റീസ്) കോഴ്‌സ് ആരംഭിക്കുന്നതെന്നു വൈസ് ചാന്‍സലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍, പ്രോം വൈസ് ചാന്‍സലര്‍ പ്രഫ. എ.സാബു, സിന്‍ഡിക്കറ്റ് അംഗം ഡോ.എ.അശോകന്‍ എന്നിവര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടാണു ക്ലാസുകള്‍ നല്‍കുന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് അധ്യാപകര്‍ക്കുള്ള വേതനമായി നല്‍കും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ അടുത്ത അധ്യയന വര്‍ഷം ത്രിവത്സര എല്‍എല്‍ബി കോഴ്‌സ് കൂടി തുടങ്ങുമെന്നും സർവകലാശാല അറിയിച്ചു. മഞ്ചേശ്വരത്തെ സര്‍വകലാശാല ക്യാംപസ് വൈസ് ചാന്‍സലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.സി എച്ച് കുഞ്ഞമ്പു എം എൽ എ ആയിരിക്കെയാണ് മഞ്ചേശ്വരം കോളേജിൽ യൂണിവേഴ്സിറ്റി കേന്ദ്രത്തിന്റ പ്രാരംഭ പ്രവർത്തനം തുടങ്ങിയത്.

കുമ്പളയിലെ മഞ്ചേശ്വരം ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ പുതുതായി 2 കോഴ്‌സുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയതായി എ.കെ.എം.അഷ്റഫ് എംഎല്‍എ അറിയിച്ചു.

ബിഎ ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം (30 സീറ്റ് ) എംകോം ഫിനാന്‍സ് (15 സീറ്റ്) എന്നീ കോഴ്‌സുകള്‍ക്കാണ് അനുമതിയായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോഴ്‌സുകള്‍ അനുവദിച്ചത്.ഈ അധ്യായന വര്‍ഷം മുതല്‍തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും എം എൽ എ പറഞ്ഞു.                    തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.