സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് അജാനൂർ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നടന്നു.

2021-08-02 15:18:12

    
    അജാനൂർ : കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഓണക്കിറ്റിന്റെ അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഹോസ്ദുർഗ് സപ്ലൈ ഓഫീസിന് കീഴിലുള്ള കിഴക്കും കരയിലെ എ. ആർ ഡി നമ്പർ- 206 റേഷൻ കടയിൽ നടന്നു. 16 ഇ നങ്ങളുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ. വി. ലക്ഷ്മി, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. വിശ്വനാഥൻ, സാമൂഹ്യപ്രവർത്തകൻ എം.വി രാഘവൻ, സപ്ലൈ ഓഫീസ് ജീവനക്കാരൻ അഫ്സൽ  എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് റേഷനിംഗ് ഇൻസ്പെക്ടർ ബി. ശശികുമാർ സ്വാഗതവും ലൈസൻസ് വി. നാരായണൻ നന്ദിയും പറഞ്ഞു.                                                                    തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.