സ്വതന്ത്ര മാധ്യമ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം : കേരള ജേർണലിസ്റ്റ് യൂണിയൻ

2021-08-02 15:21:26

    
    ചേലക്കര  : സ്വതന്ത്ര മാധ്യമ പ്രവർത്തനം തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയംഗവും ചേലക്കര മേഖല പ്രസിഡണ്ടുമായ സ്റ്റാൻലി കെ സാമുവൽ പറഞ്ഞു.മാധ്യമ പ്രവർത്തർക്ക് നേരെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിഷേധിച്ച് പ്രസ് ക്ലബ്ബ് , കേരള ജേർണലിസ്റ്റ് യൂണിയൻ ചേലക്കര മേഖല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേലക്കര സെന്ററിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും സുതാര്യമായി വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് മേഖലയിലെ വിവിധ സ്റ്റേഷൻ പരിധിയിലെ പോലീസുദ്യോഗസ്ഥരിൽ നിന്നും ദുരനുഭ വങ്ങൾ മുൻപും നേരിട്ടിട്ടുണ്ടെന്നും ജനാധിപത്യ സംവിധാനത്തിൽ പോലീസിനും മാധ്യമങ്ങൾക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാനായില്ലെങ്കിൽ അത് ജനാധിപത്യത്തിന്റെ പരാജയമായി കണക്കാക്കേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു..കഴിഞ്ഞ ദിവസം ചേലക്കര ആശുപത്രിയിൽ നടന്ന  സമര പരിപാടിയുടെ വാർത്ത ചിത്രീകരിക്കുന്നതിനിടെയാണ് ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ  മാധ്യമ പ്രവർത്തകരെ തടഞ്ഞതും. ദൃശ്യങ്ങൾ പകർത്തുന്നതിന് തടസമായി നിന്നതും.
തുടർന്ന് ഈ സംഭവം മാധ്യമങ്ങളിൽ  വാർത്തയായി വന്നതോടെ ഭീഷണിയുമായ് ഈ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകർക്ക് നേരെയെത്തിയതോടെ ആണ് പ്രത്യക്ഷ സമരവുമായ്  ചേലക്കരയിലെ മാധ്യമ പ്രവർത്തർ രംഗത്ത് വന്നത് .
ചേലക്കര പ്രസ്ക്ലബ് പ്രസിഡന്റ് ഗോപിചക്കുന്നത്ത്അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.ബി. ഭാനുപ്രകാശ് ,കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ബി. മൊയ്തീൻ കുട്ടി  എം. അരുൺകുമാർ  കെജെയു മേഖല സെക്രട്ടറി മനോജ് തൈക്കാട്ടിൽ ചെറുതുരുത്തി പ്രസ്ക്ലബ് പ്രസിഡന്റ് മണി ചെരുതുരുത്തി പ്രസ് ക്ലബ് ട്രഷറർ എം.ആർ.സജി, എന്നിവർ സമരത്തിന്  അഭിവാദ്യമർപ്പിച്ചു സംസാരിച്ചു                                                                                            തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.