കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ ഉണ്ടായേക്കും; ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

2021-08-02 15:22:19

    
    രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഒക്ടോബറില്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായില്‍ എത്തിയേക്കാമെന്നും ഐഐടി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ തുടരുകയാണ്.പ്രതിദിനം 20,000 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.                                         തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.