ബെവ്കോ സ്മാര്‍ട്ടാക്കാന്‍ ദ്രുത നീക്കം,മദ്യം ഇനി ഓണ്‍ലൈനില്‍; ഓണത്തിനുമുമ്പ് സജ്ജമാകും

2021-08-02 16:09:52

    
    തിരുവനന്തപുരം :ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനവുമായി ബെവ്കോ. ഓണത്തിനുമുന്‍പ് തന്നെ സംവിധാനം സജ്ജമാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ 13 ഔട്ട്ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ബിവറേജസ് കോര്‍പറേഷന്റെ സൈറ്റില്‍ കയറി ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ബെവ്കോ ഒരുക്കുന്നത്. ബെവ്കോയുടെ സൈറ്റില്‍ കയറി ഔട്ട്ലെറ്റ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ബ്രാന്‍ഡ് ബുക്ക് ചെയ്യാം. തുടര്‍ന്ന് ഓണ്‍ലൈനായിത്തന്ന പണമടക്കുന്നതാണ് സംവിധാനം.

മൊബൈലില്‍ ലഭിക്കുന്ന രസീത് ഔട്ട്ലെറ്റിലെ പ്രത്യേക കൗണ്ടറില്‍ കാണിക്കണം. രസീതിലെ കോഡ് സ്‌കാന്‍ ചെയ്ത ശേഷം മദ്യം ലഭിക്കും. ഓണത്തിനുമുന്‍പ് ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായി സജ്ജമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബെവ്കോ സൈറ്റില്‍ സ്റ്റോക്ക് വിവരങ്ങളും വിലവിവരപ്പട്ടികയും പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്തെ ഒന്‍പത് ഔട്ട്ലെറ്റുകളിലെയും കോഴിക്കോട്ടെ നാല് ഔട്ട്ലെറ്റുകളിലെയും വിലവിവരപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പത്തു ദിവസത്തിനകം ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ആരംഭിക്കും.

പരീക്ഷണം വിജയിച്ചാല്‍ ഓണത്തിനുമുന്‍പ് സംസ്ഥാനത്തെ 250 ഔട്ട്ലെറ്റുകളിലും സംവിധാനം നടപ്പാക്കും. പരീക്ഷണത്തിനുമുന്‍പ് ബെവ്കോ സൈറ്റും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും ബന്ധിപ്പിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംവിധാനം നിലവില്‍ വരുന്നതോടെ ഔട്ട്ലെറ്റിനുമുന്‍പിലുള്ള നീണ്ട വരിക്കും തിരക്കിനും പരിഹാരമുണ്ടാകുമെന്നാണ് ബെവ്കോ കരുതുന്നത്.ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനവുമായി ബെവ്കോ. ഓണത്തിനുമുന്‍പ് തന്നെ സംവിധാനം സജ്ജമാക്കാനാണ് തീരുമാനം.                                                                                                                                                                                     തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.