2020 വരെ ബാങ്കുകളിലെ ആളില്ലാ അക്കൗണ്ടില്‍ കിടക്കുന്നത് 24,356 കോടി !! 2019 ല്‍ 6.41 കോടി നാഥനില്ലാ നിക്ഷേപങ്ങള്‍

2021-08-02 17:30:54

    ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ പണം സ്വരൂപിക്കപ്പെട്ടിരിക്കുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇത്തരം പണം ബാങ്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കി ഒരു ഏകീകൃത പോര്‍ട്ടല്‍ തയ്യാറാകുന്നു. വിവിധ ബാങ്കുകളിലായി ഉടനീളം കെട്ടിക്കിടക്കുന്നത് 24,356 കോടി രൂപയാണ്.

ആര്‍ ബി ഐ യുടെ 2020 മാർച്ച് 31 വരെയുള്ള തുകയാണിത്. 2019 ല്‍ 6.41 കോടി അക്കൗണ്ടുകളിലായി ഇതുപോലെ നാഥനില്ലാതെ കിടക്കുന്നത് 18,381 കോടി രൂപയാണെന്നും കണക്കുകൾ കാണിക്കുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു സാമ്പത്തിക പ്രവര്‍ത്തനവും നടത്താതിരുന്നാല്‍ ബാങ്കുകളുടെ ചട്ടമനുസരിച്ച് അത് പ്രവര്‍ത്തന രഹിത അക്കൗണ്ടും പത്ത് വര്‍ഷമായാല്‍ അവകാശികളില്ലാത്ത വിഭാഗത്തിലേക്കും മാറ്റും.

നിഷ്‌ക്രിയ അക്കൗണ്ടുകളിലെ പണം ബാങ്കുകള്‍ ആര്‍ ബി ഐ യുടെ കീഴിലുള്ള (നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ ഫണ്ട്) ഡി ഇ എ എഫിലേക്ക് മാറ്റും. പല ബാങ്കുകളുടെ വൈബ്‌സൈറ്റുകളിലും ഇത്തരം അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങളുണ്ടെങ്കിലും അവ ഉപയോഗിക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് പരമാവധി അവകാശികളെ കണ്ടെത്താനായി ഏകീകൃത അന്വേഷണ സംവിധാനം തയ്യാറാക്കുന്നത്.

പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ എഫ് ഡി, റിക്കറിങ് ഡിപ്പോസിറ്റ്, ഡി ഡി, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ ഇതെല്ലാം പിന്നീട് നാഥനില്ലാത്ത ഫണ്ടിന്റെ പരിധിയിലേക്ക് മാറുന്നു. ഇത്തരം കേസുകളില്‍ പലപ്പോഴും ബാങ്കുകള്‍ക്ക് ഇടപാടുകാരെ ബന്ധപ്പെടാനും കഴിയാറില്ല. ഈ ഫണ്ട് ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. ഈ വരുമാനം പലിശ നല്‍കാനും ബോധവത്കരണപ്രവര്‍ത്തനം നടത്താനുമാണ് ഉപയോഗിക്കുന്നത്.                                                                               തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.