നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ നിയമനം

2021-08-03 13:57:07

    
    ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്രോജക്ട് മാനേജര്‍ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍/ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ (രണ്ടും കൂടി) ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 65 വയസിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജര്‍ (സിവില്‍) തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള യോഗ്യത. സര്‍ക്കാര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള 40 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 12ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0477 2252401, 2962401.                                                                                                           തീയ്യതി 03/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.