രോഗികള്‍ വീട്ടില്‍ കഴിയുന്നത് കുറക്കണം: മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം

2021-08-03 13:59:46

    
    കാസര്‍കോട്:ജില്ലയിലെ കോവിഡ്- സാഹചര്യം വിിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. സംഘം ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കണ്‍ടെയ്ന്‍മെന്റ് സോണുകളിലെത്തി കോവിഡ് ബാധിതരുമായി സംസാരിച്ചു. ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്റര്‍ അടക്കം ആശുപത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ കലക്ടര്‍ സ്വാഗത് ഭണ്ഡാരി വിശദീകരിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡൈ്വസര്‍ ഡി എം സെല്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ രഘു എന്നിവരാണ് സംഘത്തില്‍. വീടുകളില്‍ തുടരേണ്ടുന്ന രോഗികളെ സൂക്ഷ്മമായി മാത്രമേ തെരഞ്ഞെടുക്കാവൂവെന്ന് സംഘം നിര്‍ദേശിച്ചു. ഇവരുടെ എണ്ണം കുറക്കണം. കൂടുതല്‍ പേര്‍ വീട്ടില്‍ കഴിയുമ്പോള്‍ കൂടുതല്‍ രോഗം പകരാനിടയുണ്ട്. ഹൈ റിസ്‌ക് കോണ്‍ടാക്ട് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. വീട്ടില്‍ കഴിയുന്ന രോഗികള്‍ കര്‍ശനമായും മുറിയില്‍ കഴിയണം. രോഗബാധിതനാവുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ രോഗം പരത്താന്‍ തുടങ്ങുന്നതിനാല്‍ കോണ്‍ടാക്ട് ട്രേസിങ് ആ രീതിയില്‍ കൂടി നടത്തണമെന്നും സംഘം നിര്‍ദേശിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ വി രാംദാസ്, ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. എ ടി മനോജ്, കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഡാല്‍മിറ്റ നിയ ജെയിംസ്, മറ്റു നോഡല്‍ ഓഫീസര്‍മാരായ ഡോ. അനു എലിസബത്ത് അഗസ്റ്റിന്‍, ഡോ. മാത്യു ജെ വാളംപറമ്പില്‍, ഡോ. പ്രസാദ് തോമസ്, ഡോ. സുശോഭ് കുമാര്‍ എന്നിവര്‍ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ ഓണ്‍ലൈനായി തങ്ങളുടെ നിഗമനങ്ങള്‍ അവതരിപ്പിച്ചു.         

തീയ്യതി 03/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.