മംഗളൂരുവില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു
2021-08-03 14:00:43

മംഗളൂരു: കേരളത്തില്‍നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയ അറുപതോളം മലയാളികളെ ക്വാറന്റീന് സെന്ററില്‍ നിന്ന് വിട്ടയച്ചു. പ്രതിഷേധമുയര്‍ന്നതോടെയാണ് സ്ത്രീകളെയും പുരുഷന്മാരെയും പല സമയങ്ങളിലായി പോകാന്‍ അനുവദിച്ചത്.
”ഇന്നലെ വൈകിട്ട് മൂന്നരമുതല്‍ വിവിധ ട്രെയിനുകളിലായി മംഗളൂരുവില്‍ എത്തിയവരാണ് മണിക്കൂറുകളോളം ടൗണ്‍ഹാളില്‍ കുടുങ്ങിയത്. നഴ്സിങ് വിദ്യാര്‍ഥികളും, നഴ്സുമാരും, കൈ കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാരും മറ്റുചില മേഖലകളില്‍ ജോലിചെയ്യുന്നവരുമായ അറുപതോളം പേരാണ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ മണിക്കൂറുകളോളം മംഗളൂരു ടൗണ്‍ഹാളില്‍ കഴിയേണ്ടിവന്നത്. ഫലം നെഗറ്റീവ് ആണെങ്കില്‍ പോകാം എന്ന് പറഞ്ഞാണ് ഇവരെ ടൗണ്‍ഹാളില്‍ ആക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിശോധനാഫലം വന്നില്ല. കേരളത്തില്‍ ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ പലരും വെള്ളിയാഴ്ച ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതിന്റെ ഫലവുമായാണ് വന്നത്. തീയ്യതി 03/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.