ബന്ധുനിയമന കേസ്: മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയില്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

2021-08-03 14:06:10

    
    തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുക്ത തീരുമാനത്തിനും ഹൈക്കോടതി വിധിക്കും എതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാര്‍ വാക്കാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോര്‍ട്ടെന്നാണ് ജലീലിന്റെ വാദം.ബന്ധുനിയമനത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ വിധി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കേസില്‍ വാദം തുടരുന്നതിനിടെയായിരുന്നു ജലീല്‍ രാജിവച്ചത്.                                                                                                             

തീയ്യതി 03/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.