പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനത്തിൻ്റെ മിനിട്സ്പകർപ്പ് ലഭിക്കാത്തത് സംബ്ന്ധിച്ച് ജില്ലാ കലക്ട്രർക്ക് പരാതി നൽകി

2021-08-03 17:24:58

    
    കുറ്റിക്കോൽ:
കഴിഞ്ഞ മാസം 19-07-2021-ന് നടന്ന അടിയന്തര ഭരണ സമിതി യോഗത്തിൽ 7-ാം നമ്പർ അജണ്ട ചർച്ചയ്ക്ക് വന്നപ്പോൾ നിലവിൽ കുറ്റിക്കോൽ സർവ്വീസ് സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമായ ഒരു കോടി രൂപയിൽ നിന്നും 50 ലക്ഷം രുപ പഞ്ചായത്തിൻ്റെ വൈസ്  പ്രസിഡൻ്റ് ശോഭനകുമാരി സെക്രട്ടറിയായിട്ടുള്ള പടുപ്പ് വനിത സർവ്വീസ്സ് സൊസേറ്റിയിലേക്ക്  സ്ഥിര നിക്ഷേപം യാതൊരു ന്യായികരണവുമില്ലാതെ മാറ്റി നിക്ഷേപിക്കണമെന്ന തീരുമാനത്തിൽ വിയോജന കുറിപ്പ് ആറ് ഭരണസമിതി അംഗങ്ങൾ ഒപ്പിട്ട് രേഖാമൂലം  സെക്രട്ടറിക്ക്നല്കുകയും യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോവുകയും ചെയ്തു..എന്നാൽ വീണ്ടും തെറ്റായതീരുമാനങ്ങൾ ദുരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കാൻ പോകുന്നതായി അറിയുവാൻ  സാധിച്ചു.. 19-ാം തിയ്യതി നടന്ന ഭരണ സമിതി യോഗ തീരുമാനത്തിൻ്റെ മിനിട്സ് പകർപ്പ് ആവിശ്യപ്പെട്ട് അന്നേ ദിവസം തന്നെ രേഖാമൂലം ഫ്രണ്ട് ഓഫീസിൽ നല്കിയിട്ട് 14- ദിവസം കഴിഞ്ഞിട്ടും പ്രസിഡൻ്റിൻ്റെ അംഗീകാരം ലഭിച്ചിട്ടില്ലഎന്ന കാരണമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
48 മണിക്കൂറിന് ശേഷം യോഗ തീരുമാനത്തിൻ്റെ  കരട് പകർപ്പും 72-മണിക്കുറിന് ശേഷം യോഗ തീരൂമാനത്തിൻ്റെ സമ്പുർണ്ണ പകർപ്പ്കോപ്പിയും ഭരണ സമിതി അംഗങ്ങൾക്ക് നല്കണമെന്ന നിർദ്ദേശം നിലവിലിരിക്കേ സെക്രട്ടറി ബോധപൂർവ്വം മിനിട്സ് കോപ്പി നല്കാത്തതെന്നും കോപ്പി നല്കേണ്ട നടപടി ഉടൻ സ്വികരിക്കണമെന്നും 28-ന് ഡി.ഡി പി യെ ഫോണിൽ വിളിച്ച് പരാതി ബോധിപ്പിച്ചിട്ടും ഇതുവരെ യാതൊരു വിധ നടപടിയുണ്ടായിട്ടില്ലായെന്നും ഇത്തരം പ്രവർത്തനങ്ങൾ ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന്
ജോസഫ് പാറത്തട്ടേൽ
കെ.ബലരാമൻ നമ്പ്യാർ
ലിസ്സി തോമസ്സ് 
കുഞ്ഞിരാമൻ തവനം
ആലീസ് ജോർജ്
 ഷീബ സന്തോഷ് എന്നീ പഞ്ചായത്ത് അംഗങ്ങൾ  ആവിശ്യപ്പെട്ടു.                                                                                   തീയ്യതി 03/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.