പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം

2021-08-03 17:31:42

    
    കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനധനസഹായം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, പോളിടെക്‌നിക് മറ്റ് സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്‌സുകള്‍, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വ്വകലാശാലകളുടെ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ ഗ്രാമസഭ, ഊരുകൂട്ടം അംഗീകരിച്ച ലിസ്റ്റില്‍പ്പെട്ടവരായിരിക്കണം. ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, പഠിക്കുന്ന സ്ഥാപനമോധാവിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത്,ബ്ലോക്ക് തലങ്ങളില്‍ ഇതേ ആവശ്യത്തിന് തുക നല്‍കിയിട്ടില്ല എന്ന ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് അക്കൗണ്ട് പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷകള്‍ ആഗസ്റ്റ് 31 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 04994-255466.                           

തീയ്യതി 03/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.