യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

2021-08-04 17:00:18

    
    പുന്നയൂർ: ആലാപാലം തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവളയന്നൂർ സ്കൂൾ പരിസരത്ത് താമസിച്ച് വരുന്ന പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വിനീത് (29) ആണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും മൊബൈലും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാർ തൊട്ടടുത്ത തോട്ടിൽ പരിശോധിച്ചത്.

തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിലെ എഎസ്ടിഒ രാജു സുബ്രഹ്മണ്യൻ സാറിന്റെ നേതൃത്വത്തിൽ വന്ന സേനയും സിവിൽ ഡിഫെൻസും ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ വിനീതിൻ്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.                                                                                                                                                                                          തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.