വളർത്തു മകളുടെ വിവാഹം ഹൈന്ദവാചാര പ്രകാരം നടത്തി മുസ്​ലിം പിതാവ്

2021-08-04 17:01:40

    ബംഗളൂരു: വളർത്തു മകളുടെ വിവാഹം അവളുടെ വിശ്വാസ പ്രകാരം ഹൈന്ദവാചാരങ്ങളോടെ തന്നെ നടത്തി ഇസ്​ലാം മത വിശ്വാസിയായ പിതാവ്. മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും സമുദായ ധ്രുവീകരണത്തിനും രാജ്യത്ത് നീക്കങ്ങൾ നടക്കുമ്പോഴാണ് മതസൗഹാർദത്തിൻെറ പുതിയ മാതൃക മെഹ്​ബൂബ് മസ്​ലി തീർക്കുന്നത്. വിജയപുരയിൽ ഇലക്ട്രിക്കൽ കരാറുകാരനായ മെഹ്​ബൂബ്​, വളർത്തു മകളായ പൂജ വഡിഗേരിയുടെ (18) വിവാഹമാണ്​ പ്രത്യേക പൂജകളോടെ നടത്തിയത്​. ഹിന്ദുമത വിശ്വാസിയായ ശങ്കറിനെയാണ് പൂജ വിവാഹം ചെയ്​തത്.

ഒരു പതിറ്റാണ്ടു മുമ്പ് മാതാപിതാക്കളെ നഷ്​​ടപ്പെട്ട പൂജയെ ഇദ്ദേഹം ഏറ്റെടുത്ത് ത​െൻറ നാലു മക്കൾക്കൊപ്പം വളർത്തുകയായിരുന്നു. ഹിന്ദു വിശ്വാസപ്രകാരം തന്നെയാണ്​ പൂജയെ വളർത്തിയത്​. 18 വയസ്സ്​ പൂർത്തിയായശേഷം പൂജക്ക് അനുയോജ്യനായ ആളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മെഹബൂബിൻെറ വീട്ടിൽ തന്നെയായിരുന്നു വിവാഹം. ഇരു മതത്തിൽനിന്നുള്ള ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. വിജയപുരയിൽ നേരത്തേ ഗണേശോത്സവവും മെഹബൂബ് നടത്തിയിരുന്നു.                                                                                                                

തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.