മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ;

2021-08-04 17:09:29

    
    മലപ്പുറം: കോട്ടയ്ക്കൽ പുത്തൂർ ഭാഗത്ത് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 120 കിലോയോളം കഞ്ചാവ് പിടികൂടി. അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും, സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും.സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുകേഷ് കുമാർ, മധുസൂധനൻ നായർ, പ്രിവൻറീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, പി സുബിൻ, എസ് ഷംനാദ്, ആർ രജേഷ്, അഖിൽ, ബസന്ത് കുമാർ, എക്‌സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾക്കായി പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും സംഘത്തിനും കൈമാറി                                                                                                                                 

തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.