വീട് കുത്തി തുറന്ന് മോഷണം കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് ‘ പിടിയിൽ

2021-08-04 17:13:55

    
    കാഞ്ഞങ്ങാട്: നെഹ്റു കോളേജ് അധ്യാപികയുടെ പടന്നക്കാട്ടെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച നടത്തിയ കുപ്രസിദ്ധ അന്തർ ജില്ല കവർച്ചക്കാരൻ പോലീസ് പിടിയിൽ.
കണ്ണൂർ കക്കാട് അത്താഴക്കുന്ന് പുല്ലുപ്പിയിലെ കൊയിലേരിയൻ പ്രവീൺ (42) നെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ നായരുടെ രഹസ്യ വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും പിടികൂടിയത്.കോഴിക്കോട്, കണ്ണൂർ ടൗൺ, കാസർകോട് ജില്ലകളിൽ ആ റോളം കവർച്ച കേസുകളിലെ പ്രതിയാണ് പിടിയിലായത്. മഴ ക്കാലത്ത് കാഞ്ഞങ്ങാട് കവർച്ച പരമ്പര അരങ്ങേറിയിരുന്നു സ്വകാര്യ ആവശ്യത്തിനായി മംഗലാപുരത്തേക്ക് വീടും പൂട്ടി പോയ അധ്യാപിക പടന്നക്കാട് കൊച്ചാലിലെ റീജയുടെ വീടിന്റെ മുൻ വശത്തെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഇക്കഴിഞ്ഞ മുപ്പത്തിയൊന്നിന് പുലർച്ചെയായിരുന്നു മോഷണം വീട്ടിലെ നിരീക്ഷണ ക്യാമറ തകർത്ത മോഷ്ടാവ് ഡി.വി.ആറും സി പി.ഒ യും കടത്തികൊണ്ടു പോയി. രാവിലെ അയൽവാസികളാണ് വീട്ടിൽ മോഷണം നട ന്നത് കണ്ടത് തുടർന്ന് അ ധ്യാ പികയെ വിവരമറിയിക്കുക യാ യിരുന്നു. അധ്യാപിക യുടെ ബന്ധു യു എം.സതീശന്റെ പരാതിയി ൽ കേസെടുത്ത ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. പി.ഷൈനിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗിനിടെ സംശയകരമായി കാഞ്ഞങ്ങാട് ടൗണിൽ കണ്ടതിനെ തുടർന്ന് പ്രവീണിനെ കസ്റ്റഡിയിലെ ടു ക്കു കയായിരുന്നു ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

കാസറഗോഡ് നമ്പ്യാരടുക്കത്ത് 5. ഭാര്യ വീട്ടിൽ താമസിക്കു ന്നു വെന്ന വ്യാജേനയാണ് കവർച്ച. തൊണ്ടി മുതലുകൾ ഒളിപ്പിച്ചു വെച്ച് സ്ഥലവും പ്രതി പോലീസിന് കാണിച്ചു കൊടുത്തു. അ റസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.                                                                                                         

തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.