ഈ ഡി വിഷയവും കള്ള പണവും , കെ ടി ജലീലിന് ഒറ്റിയത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി ! പാർട്ടി യോഗത്തിലെ ചർച്ചകൾ റെക്കോർഡ്ചെയ്യപ്പെട്ടോ ? വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയ്ക്ക് പാർട്ടി ക്ലയിം പെറ്റിഷൻ നൽകിയേക്കില്ല . നേതാക്കളുടെ ചക്കളത്തി പോരാട്ടത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

2021-08-04 17:40:25

    
    കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട്ടിൽ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപ മൂന്ന് മാസം പിന്നിടിട്ടും ക്ലയിം പെറ്റിഷൻ നൽകിയില്ല . പണം കണ്ടെടുത്തതോടെ ഉറവിടം കാണിക്കാന്‍ കെ.എം ഷാജി എം.എല്‍.എ ആദ്യം രണ്ട് ദിവസം സാവകാശം തേടിയിരുന്നു . തുടർന്ന് തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്തതാണെന്ന് പറഞ്ഞു റസീറ്റുകള്‍ ഹാജരാക്കുയും ചെയ്‌തിരുന്നു . മുസ്ലിം ലീഗ് പാർട്ടിയുടെ പണമെങ്കിൽ പാർട്ടിയാണ് ക്ലയിം പെറ്റിഷൻ നൽകേണ്ടത് .എന്നാൽ ഇത് ബാധ്യതയാകുമെന്ന് തിരിച്ചറിവും ഗ്രുപ്പിസവും കാരണം ഒഴിഞ്ഞു മാറുന്ന സമീപനമാണ് പാർട്ടി ഇപ്പോൾ സ്വീ കരിക്കുന്നത് . കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കേണ്ടത് .

എന്നാൽ അഴിക്കോട് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ ഫണ്ട് കുറവ് ചൂണ്ടി കട്ടി മുതിർന്ന പ്രവർത്തകരിൽ നിന്നും വ്യപകമായി പണം സ്വീകരിച്ചതായും പറയപ്പെടുന്നു .പലരും സ്വർണം ഉൾപ്പടെയുള്ള വസ്‌തുക്കൾ പണയപ്പെ ടുത്തിയാണ് തിരഞ്ഞെടുപ്പ് ചിലവിലേക്ക് പണം നൽകിയത് . ഇങ്ങനെ പണം സ്വീകരിച്ച ദിവസം തന്നെയാണ് വിജിലന്‍സ് പരിശോധന നടന്നതെന്നും 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ചിലവിലേക്ക് പ്രവർത്തകരിൽ നിന്നും ലഭിച്ചതാണെങ്കിൽ കട്ടിലിനിടയിൽ ഒളിപ്പിച്ചു വെച്ചതിന് ശേഷം പിന്നെ എന്തിനാണ് പണം ദൗർലഭ്യം പറഞ്ഞു ലക്ഷകണക്കിന് രൂപ വിണ്ടു പിരിച്ചതെന്ന് പ്രവർത്തകരിൽ ചിലർ മുതിർന്ന നേതാക്കളോട് ചോദ്യം ഉയർത്തിയിരിക്കുകയാണ് . ഇതിൽ ചിലർ ഇപ്പോൾ പണം തിരിച്ചു ആവശ്യപ്പെടുകയും ചെയ്‌തതോടെ പണവുമായി ബന്ധപ്പെട്ട അരമന രഹസ്യങ്ങൾ പുറത്തു വന്നു തുടങ്ങിയത് .

കഴിഞ്ഞ കുറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിലെ ഇത്തരം സംഭവങ്ങൾ ഇപ്പോൾ പുറത്തുവരുന്നത് പാർട്ടിയിലെ ഗ്രുപ്പിസം കാരണമാണ് , കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണം കെ.എസ് ഹംസ ഉയർത്തിക്കൊണ്ടുവന്നതോടെയാണ് ഇ ഡി ഹൈദരലി തങ്ങളെ ചോദ്യം ചെയ്‌തതടക്കമുള്ള കാര്യങ്ങൾ ചർച്ചയായത് . മാത്രമല്ല ഇതുമായി ബന്ധപ്പെട്ട രേഖകൾ കെ ടി ജലീലിന് എത്തിച്ചതും ലീഗ് നേതാക്കൾ തന്നെയാണ് . കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമാണ് ഉയർത്തിയത് . മാത്രമല്ല സ്വകാര്യ സാമ്പത്തിക കാര്യങ്ങള്‍ക്ക് പാർട്ടി സ്ഥപനങ്ങളെ ഉപയോഗപെടുത്തിയതും ഇവർ ഉയർത്തി കൊണ്ട് വന്നു . ഒരു നേതാവ് മാത്രം പാർട്ടിയുടെ പണം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമന്നും പാർട്ടി എന്നാൽ എല്ലാം ഞാൻ ആണെന്നയി ഭാവം കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നിരുന്ന .ചർച്ചയുടെ പ്രധാന ഭാഗങ്ങളുടെ ശബ്ദവും പകർത്തി കെ ടി ജലീലിന്ന് ചില നേതാക്കൾ അയച്ചു നൽകിയതായും സുജനയുണ്ട് . ഇതിനുള്ള മറുപടിയെന്നോണമാണ് ഷാജിയുടെ വീട്ടിൽ നിന്നും പിടികൂടിയ പണത്തിന് പാർട്ടി ക്ലയിം പെറ്റിഷൻ നൽക്കിയില്ലെന്ന രഹസ്യ ധാരണയിൽ ചില നേതാക്കൾ എത്തിച്ചേർന്നത് .

2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിച്ചു വരുകയാണ് ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടക്കുന്നത് , ഇതിനിടയിൽ വീട് ഉള്‍പ്പെടെയുളള വസ്തുവകകളിൽ പുതിയ അവകാശികൾ കടന്നുവന്നത് വിവാദം സൃഷ്ഠിച്ചിരുന്നു .                                      

തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.