ജീവനോടെ ഒന്ന് അമ്മയെ കാണാന്‍ പോലും കഴിഞ്ഞില്ല;കിഫ്ബിക്കെതിരെ സഭയില്‍ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍, പിന്തുണച്ച് ഷംസീര്‍
2021-08-06 17:38:51

കിഫ്ബിക്കെതിരായ വിമര്‍ശനത്തില്‍ കെബി ഗണേഷ്കുമാര് എംഎല്‍എയെ പിന്തുണച്ച് എന്‍ ഷംസീര്‍ എംഎല്‍എ.. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചു. സര്‍വേയര്‍മാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമമാത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും നിയമസഭയില്‍ ഇന്ന് പരസ്യമായി.പാലം പണി വൈകുന്നത് കാരണം അമ്മയ്ക്ക് അസുഖം ഗുരുതരമാണെന്ന് അറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടിലെത്താന്‍ ഇരുപത് മിനുറ്റിലേറെ നടന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചു, ജീവനോടെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല.
‘കിഫ്ബിയുടെ ചില തീരുമാനങ്ങള്‍ കാരണം മണ്ഡലത്തിലെ പാലം പണി നടക്കുന്നില്ല. സ്റ്റേറ്റ് ബാങ്കില്‍ നിന്ന് ലോണെടുത്തുവെന്ന് കരുതി വീടെങ്ങനെ നിര്‍മ്മിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് മാനേജരല്ലല്ലോ തീരുമാനിക്കുക എന്നും കിഫ്ബിയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീയ്യതി 06/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.