പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കാനുള്ള വഴികൾ

2021-08-06 17:42:00

    
    മെ​ച്ച​പ്പെ​പ്പെട്ട ജീ​വി​തം തേ​ടി  പ്ര​വാ​സ ലോ​ക​ത്തെ​ത്തി ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന​വ​ർ നി​ര​വ​ധി​യു​ണ്ട്.  എ​ന്തെ​ങ്കി​ലും പ്ര​തി​സ​ന്ധി ഘ​ട്ടം വ​ന്നാ​ൽ ആ​രു​ടെ അ​ടു​ത്ത്​ സ​ഹാ​യം തേ​ട​ണ​മെ​ന്നും അ​റി​യാ​ത്ത​വ​രു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളെ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​ന്​ നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​വി​ഷ്​​ക​രി​ച്ച​താ​ണ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ സം​വി​ധാ​നം. നോ​ർ​ക്ക്​ റൂ​ട്ട്​​സ്​ മു​ഖേ​ന ല​ഭ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും മൂ​ന്ന്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​തി​ലൊ​ന്ന്​ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള​താ​ണ്. ര​ണ്ടെ​ണ്ണം വി​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും. അ​ത്​ പ​രി​ച​യ​പ്പെ​ടാം:


പ്ര​വാ​സി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്

2008 ആ​ഗ​സ്​​റ്റി​ലാ​ണ്​ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്റെ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഇൗ ​വി​വി​ധോ​ദ്ദേ​ശ്യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നൊ​പ്പം പേ​ഴ്​​സ​ണ​ൽ ആ​ക്​​സി​ഡ​ൻ​റ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജ്​ എ​ന്ന അ​ധി​ക ആ​നു​കൂ​ല്യ​വു​മു​ണ്ട്. അ​പ​ക​ട​മ​ര​ണ​ത്തി​ന് പ​ര​മാ​വ​ധി നാ​ല്​ ല​ക്ഷം രൂ​പ​വ​രെ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ, അ​പ​ക​ടം മൂ​ലം സ്ഥി​ര​മാ​യ/ പൂ​ർ​ണ​മാ​യ/ ഭാ​ഗി​ക​മാ​യ വൈ​ക​ല്യ​ത്തി​ന്​ ര​ണ്ട്​ ല​ക്ഷം രൂ​പ​വ​രെ ഇ​ന്‍ഷു​റ​ന്‍സ് ആ​നു​കൂ​ല്യ​വു​മാ​ണ്​ ല​ഭി​ക്കു​ക. മൂ​ന്നു​വ​ര്‍ഷ​മാ​ണ്​ ഇൗ ​തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡി​ന്റെ കാ​ല​വാ​ധി. അ​തി​നു​ശേ​ഷം പു​തു​ക്ക​ണം. പു​തി​യ കാ​ർ​ഡി​ന്​ ​അ​പേ​ക്ഷി​ക്കു​മ്പോൾ 315 രൂ​പ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ന​ൽ​ക​ണം. പു​തി​യ കാ​ര്‍ഡ് എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കു​റ​ഞ്ഞ​ത് ആ​റു​മാ​സം സാ​ധു​ത​യു​ള്ള വി​സ, പാ​സ്​​പോ​ര്‍ട്ട് എ​ന്നി​വ​യോ​ടെ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ക​യോ ജോ​ലി​ചെ​യ്യു​ന്ന​തോ ആ​യ പ്ര​വാ​സി മ​ല​യാ​ളി ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. അ​പേ​ക്ഷ​ക​ർ​ക്ക്​ 18 വ​യ​സ്​ പൂ​ര്‍ത്തി​യാ​യി​രി​ക്ക​ണം. പാ​സ്​​പോ​ര്‍ട്ട്, വി​സ എ​ന്നി​വ​യു​ടെ പ്ര​സ​ക്ത​മാ​യ പേ​ജു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​ത​മാ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

വി​ദ്യാ​ർ​ഥി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്

വി​ദേ​ശ പ​ഠ​ന​ത്തി​നു പോ​കു​ന്ന കേ​ര​ളീ​യ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ന്ന നി​ല​യി​ല്‍ 2020 ഏ​പ്രി​ലി​ലാ​ണ്​ ഇ​ത്​ ആ​രം​ഭി​ച്ച​ത്. വി​ദേ​ശ​ത്ത്​ അ​ഡ്​​മി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള്‍ക്കും നി​ല​വി​ല്‍ വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന​വ​ര്‍ക്കും ഇൗ ​കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ർ​ക്ക്​ 18 വ​യ​സ്​ പൂ​ര്‍ത്തി​യാ​യി​രി​ക്ക​ണം

വി​ദേ​ശ പ​ഠ​നം ന​ട​ത്തു​ന്ന​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ള്‍, പ​ഠ​ന​ത്തി​ന് പോ​കു​ന്ന​വ​ര്‍ അ​ഡ്​​മി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ രേ​ഖ​ക​ള്‍ എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍പ്പി​ക്കേ​ണ്ട​താ​ണ്. പേ​ഴ്​​സ​ണ​ൽ ആ​ക്​​സി​ഡ​ൻ​റ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജ്​ എ​ന്ന അ​ധി​ക ആ​നു​കൂ​ല്യം ഇൗ ​കാ​ർ​ഡി​നൊ​പ്പ​വും ല​ഭി​ക്കും. അ​പ​ക​ട​മ​ര​ണ​ത്തി​ന് പ​ര​മാ​വ​ധി നാ​ല്​ ല​ക്ഷം രൂ​പ​വ​രെ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ, അ​പ​ക​ടം മൂ​ലം സ്ഥി​ര​മാ​യ/ പൂ​ര്‍ണ്ണ​മാ​യ/ ഭാ​ഗി​ക​മാ​യ വൈ​ക​ല്യ​ത്തി​ന്​ ര​ണ്ട്​ ല​ക്ഷം രൂ​പ​വ​രെ ഇ​ന്‍ഷു​റ​ന്‍സ് ആ​നു​കൂ​ല്യം എ​ന്നി​വ ല​ഭി​ക്കും. മൂ​ന്നു​വ​ര്‍ഷ​മാ​ണ്​ കാ​ര്‍ഡി​ന്റെ കാ​ല​വ​ധി. ര​ജി​സ്​​ട്രേ​ഷ​ന്‍ ഫീ​സാ​യി 315 രൂ​പ അ​ട​ക്ക​ണം. കാ​ര്‍ഡ് പു​തു​ക്ക​ലും പു​തു​താ​യി അ​പേ​ക്ഷി​ക്ക​ലും നോ​ർ​ക്ക റൂ​ട്ട്​​സ്​ വെ​ബ്​​സൈ​റ്റ്​ https://norkaroots.org/ വഴി ചെയ്യാം                                                                                                                                         തീയ്യതി 06/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.