തെരുവുനായ്ക്കളുടെ ശല്യം: നാട്ടുകാർ പ്രതിഷേധത്തിൽ

2021-08-06 17:44:26

ഇരിക്കൂർ :തെരുവ് നായ്ക്കളും കന്നുകാലികളും ഇരിക്കൂർ നഗരത്തെ വീർപ്പുമുട്ടിക്കുന്നു.
അവകാശികൾ  ഇല്ലാത്ത കന്നുകാലികളും തെരുവ് നായ്ക്കളും രാത്രികാലങ്ങളിൽ ഇരിക്കൂറിലെ പല പ്രദേശങ്ങളിലും തെരുവിൽ ഇറങ്ങുന്നത് യാത്രക്കാരെയും നാട്ടുകാരേയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. രാത്രികാലങ്ങളിൽ റോഡിലും ഇരിക്കൂർ ഗവൺമെൻറ് ഹോസ്പിറ്റലിന് അകത്തും  പരിസരത്തുമായി നിലയുറപ്പിച്ച ഇവർ ഹോസ്പിറ്റലിൽ  വരുന്നവർക്കും റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾക്കും അപകടകരമാവുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് പോലും  വെല്ലുവിളി ആയിരിക്കുകയാണ് ഇവരുടെ ശല്യം. തെരുവുനായ്ക്കളിൽ നിന്ന്  നാടിനെ രക്ഷിക്കണമെന്നും അവകാശികൾ ഇല്ലാത്ത കന്നുകാലികളെ പഞ്ചായത്തൊ ബ്ലോക്ക് പഞ്ചായത്തൊ ഇടപെട്ട് പരിഹാരം കണ്ട് നാടിനെ ഇതിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് ഇറങ്ങുകയിരിക്കുകയാണ് നാട്ടുകാർ.                                                                                                                                                                                 തീയ്യതി 06/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.