ഇന്ത്യയില്‍ ഒറ്റ ഡോസ് വാക്‌സിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

2021-08-06 17:47:47

    
    ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ, കമ്പനി വാക്‌സിന്‍ പരീക്ഷണത്തിന് അപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചിരുന്നു.

എന്നാല്‍, ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചതായി അറിയിച്ചത്. സുപ്രധാന നാഴികക്കല്ലാണിതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 49 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ആകെ 49,53,27,595 ഡോസ് വാക്സിനാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,97,808 ഡോസ് വാക്സിനാണ് രാജ്യത്താകമാനം നല്‍കിയത്.                                                                                                                                                                           തീയ്യതി 06/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.