അപൂർമായി മാത്രമെത്താറുള്ള യൂറോപ്യൻ ദേശാടനപ്പക്ഷിയായ കടൽ മണ്ണാത്തിയെ കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്തു കണ്ടെത്തി

2021-08-09 16:53:21

    കാഞ്ഞങ്ങാട് ∙ ജില്ലയിൽ അപൂർമായി മാത്രമെത്താറുള്ള ദേശാടനപ്പക്ഷിയായ കടൽ മണ്ണാത്തിയെ കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്തു കണ്ടെത്തി. ഇ ബേഡിലെ വിവരങ്ങൾ പ്രകാരം ജില്ലയിൽ രണ്ടാമതായി മാത്രമാണ്  ഈ പക്ഷിയെ കണ്ടെത്തുന്നത്. പക്ഷി നിരീക്ഷകനായ ശ്യാംകുമാർ പുറവങ്കരയാണ് ചിത്താരി കടപ്പുറത്തു പക്ഷിയെ തിരിച്ചറിഞ്ഞത്. ഇതിനു മുൻപ് 2019 ജൂണിലാണ് ഈ പക്ഷിയെ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്.യൂറോപ്പിൽ നിന്നെത്തുന്ന കടൽ മണ്ണാത്തികളെ(യൂറേഷ്യൻ ഓയ്സ്റ്റർ ക്യാച്ചർ) സാധാരണ കൂട്ടമായാണു കണ്ടെത്താറുള്ളതെങ്കിലും ജില്ലയിൽ 2 തവണയും ഓരോ പക്ഷികളെ മാത്രമാണ് കണ്ടത്. സാധാരണ ദേശാടനപ്പക്ഷികൾ എത്തുന്നതിനു മുൻപ് മൺസൂൺ കാലത്തു തന്നെയാണ് 2 തവണയും കടൽ മണ്ണാത്തിയെ ജില്ലയിൽ കണ്ടെത്തിയെന്നതും കൗതുകമാണ്.  കറുപ്പും വെളുപ്പും നിറത്തിലുള്ള തൂവലുകളാണ് ഇവയ്ക്കുള്ളത്.

കണ്ണിനും കൊക്കിനും ചുവന്ന നിറമുള്ള കടൽ മണ്ണാത്തിയുടെകാലിന് ഇളം പിങ്ക് നിറമാണ്. പക്ഷി പറക്കുമ്പോൾ മേൽ ചിറകിലെ വെളുത്ത പട്ട വ്യക്തമായി അറിയാൻ കഴിയും. അഴിമുഖങ്ങളിലും തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും ഇവയെ കണ്ടു വരുന്നത്. ഈ വർഷം ഏപ്രിലിൽ കോഴിക്കോടു നിന്നാണ് സംസ്ഥാനത്ത് ഇവയെ അവസാനം കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്.                                                                                                                                                     തീയ്യതി 09/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.