പരിചയക്കാരുടെ പേരിൽ വ്യാജ അക്കൗണ്ട് തുറന്നുള്ള തട്ടിപ്പ് വ്യാപകമാവുന്നു ചെറുതോണിയിൽ യുവാവിന്റെ 37,000 രൂപ തട്ടി,കാസർകോട് കുമ്പളസ്വദേശിയുടെ പേരിലും വ്യാജ അകൗണ്ട്, പോലീസിൽ പരാതി നൽകി
2021-08-09 16:54:16

ചെറുതോണി: ബന്ധുവിെന്റ പേരില്‍ വ്യാജ ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടിയതായി പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റിെന്റ 37,000 രൂപയാണ് നഷ്ടപ്പെട്ടത്. പാലക്കാടുള്ള ബന്ധു ഷാജന് മാത്യുവിെന്റ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം ആവശ്യപ്പെട്ടത്.ഷാജെന്റ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് ജോമെറ്റിന് സന്ദേശം വന്നത്.
സമാന സംഭവങ്ങൾ കാസർകോടും റിപ്പോർട്ട് ചെയ്യപ്പെടുകയാണ് ,
കുമ്പള മാവിനക്കട്ടയിൽ താമസിക്കുന്നഹകീം എന്ന യുവാവിന്റെ പേരും ഫോട്ടോയും വെച്ചു കൊണ്ട് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയിരുന്നു,
കഴിഞ്ഞ ദിവസമാണു യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്, തുടർന്ന് സുഹൃത്തുക്കളോട് അക്കൗണ്ട് തന്റേതല്ലെന്നും പണമോ മറ്റും ആവശ്യപ്പെട്ടാൽ നൽകരുതെന്നും അറിയിക്കുകയുമായിരുന്നു, എന്നെ അപികീർത്തിപ്പെടുത്തുന്നതോ മോശമായ രീതിയിൽ ചിത്രീകരിക്കുന്നതിനോ
ഷെയർ ചെയ്യുന്നതിനോ സാധ്യത ഉണ്ടെന്നും യുവാവ് പറയുന്നു,
ഈ അക്കൗണ്ടിന് പിന്നിലുള്ള ആളെ കണ്ടെത്തി വേണ്ട ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു യുവാവ് ഇ മെയ്ലിൽകാസർകോട് പോലീസിനും സൈബർ സെല്ലിലും പരാതി നൽകി,
കാസർകോട് പലർക്കും സമാന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,
പുതിയ ബസ്റ്റാൻഡിലെ ട്രാവൽ ഉടമയുടെ പേരിലും വ്യാജ പണപ്പിരിവ് നടത്തിയിരുന്നു സുഹുത്തുക്കൾ മുഖേനയാണ് അദ്ദേഹം സംഭവം അറിഞ്ഞത്,
ട്രാവൽ ഉടമയുടെ ഗൂഗിൾ പേ നമ്പർ സോഷ്യൽ മീഡിയയിൽ അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്,
ബന്ധുക്കൾ എനിക്ക് പണം അയക്കും എന്റേല് ഗൂഗിൾ പേയ് ഇല്ല അത് കൊണ്ട് നിങ്ങളുടെ നമ്പർ കൊടുത്തിട്ടുണ്ട് അയച്ചാൽ തരണമെന്ന് ചട്ടം കെട്ടിയിരുന്നു,
ഒളിഞ്ഞിരിക്കുന്ന ചതി അറിയാതെ ഒരു സഹായമെല്ലെ എന്ന് കരുതി ട്രാവൽ ഉടമ സമ്മതിക്കുകയായിരുന്നു, 45 വയസ്സ് തോന്നിക്കുന്ന ആളായിരുന്നു തട്ടിപ്പ് നടത്തിയത്,
അസ്വാഭികത തോന്നാത്തത് കാരണം അദ്ദേഹത്തിന് നമ്പർ നൽകുകയും ചെയ്തു ട്രാവൽ ഉടമ പറയുന്നു
പല സുഹൃത്തുക്കളും വാങ്ങിയ ഒരുപാട് പണം നൽകാനുണ്ടെന്നും പലപ്പോഴും ആയിരം രൂപ വീതം അയക്കാറാണ് പതിവെന്നും എന്റെ കയ്യിൽ സ്മാർട്ട് ഫോണില്ല ഈ ഒരു ടോർച്ച് ഫോൺ മാത്രമേ ഉള്ളൂ എന്നുമുള്ള അദ്ദേഹത്തിന്റെ സംസാരവും,പ്രായവും സംശയത്തിന് ഒരു ഇടപോലും നൽകിയില്ല എന്നും ട്രാവൽ ഉടമ പറയുന്നു,
ഇരുവരും മുമ്ബ് പണമിടപാട് നടത്താറുള്ളതിനാലും ഒരു ഡോക്ടറുടെ അക്കൗണ്ട് നമ്ബര്‍ പണമയക്കാന്‍ നല്കിയതിനാലും ജോമെറ്റിന് സംശയം തോന്നിയില്ല.
(ചെറുതോണി )സന്ദേശം അയച്ചയാള്‍ അക്കൗണ്ട് നമ്ബര്‍ ഉറപ്പാക്കാന്‍ ജോമെറ്റിെന്റ അക്കൗണ്ടിലേക്ക് ഒരുരൂപ അയച്ചു. കിട്ടിയെന്ന് ബോധ്യപ്പെട്ടശേഷം ജോമെറ്റ് ആദ്യം 15,000 രൂപയും പിന്നീട് 22,000 രൂപയും കൈമാറി. പിന്നീട് ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഷാജെന്റ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഇത്തരത്തില്‍ സന്ദേശം അയച്ചെങ്കിലും ജോമറ്റ് മാത്രമേ പണം അയച്ചുള്ളു. പണമയക്കാന്‍ നല്കിയ ഫോണില്‍ ബന്ധപ്പെടുമ്ബോള്‍ ഫോണെടുത്തിരുന്നു. രണ്ടാംതീയതിയാണ് പണം നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്കി തീയ്യതി 09/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.