കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോടതി വളപ്പിൽഅഭിഭാഷകർ ചേർന്ന് മർദ്ധിച്ചു

2021-08-09 16:57:41

    
    തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. വഞ്ചിയൂരില്‍ കോടതി വളപ്പിലായിരുന്നു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റിട്ടുണ്ട്.
കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വഫയും ശ്രീറാം വെങ്കിട്ടരാമനും കോടതിയില്‍ ഹാജരാകാനെത്തിയതിന്‍്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ചിത്രം പകര്‍ത്തിയ സിറാജ് ഫോട്ടോഗ്രാഫര്‍ ടി ശിവജിക്ക് നേരെ യായിരുന്നു അതിക്രമം.
ഇദ്ദേഹത്തിന്‍്റെ തിരിച്ചറിയല്‍ കാര്‍ഡും പ്രസ് ഐ ഡി കാര്‍ഡും മൊബൈല്‍ ഫോണും അഭിഭാഷകര്‍ പിടിച്ചുവാങ്ങി. ഇതു ചോദ്യം ചെയ്തതോടെ അഭിഭാഷകര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു.
ഇതു കണ്ട് ഇവിടേക്ക് എത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമമുണ്ടായി. ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകനാണ് ഇദ്ദേഹം. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് ഇരുകൂട്ടരും പരാതിയുമായി എത്തിയെങ്കിലും ഇവിടെയും തര്‍ക്കം തുടരുകയാണ്                                                                തീയ്യതി 09/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.