ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ ഫോൺ ചോർത്തി

2021-08-10 17:01:44

    
    കോഴിക്കോട് : ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പ് ചോ​ര്‍​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പാ​ണ് ചോ​ര്‍​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ​യാ​ണ് സം​ഭ​വം. ക്ലാ​സെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണി​ക്കു​ന്ന​തി​ന് അ​ധ്യാ​പി​ക സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ നമ്പറിൽ  മ​റ്റൊ​രു​ഫോ​ണി​ല്‍ വാ​ട്‌​സ് ആ​പ്പ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. ഒ​ടി​പി അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ലേ​ക്കാ​ണ് ല​ഭി​ക്കു​ക. സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും സ്‌​ക്രീ​നി​ല്‍ തെ​ളി​യും.
ഇ​പ്ര​കാ​രം ഒ​ടി​പി വ​ന്ന​പ്പോ​ള്‍ അ​ത് ഉ​പ​യോ​ഗി​ച്ച്‌ മ​റ്റൊ​രു ഫോ​ണി​ല്‍ വാ​ട്‌​സ്‌ആ​പ്പ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
അ​ധ്യാ​പി​ക വാ​ട്‌​സ്‌ആ​പ്പ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ പാ​സ്‌​വേ​ര്‍​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഒ​ടി​പി ല​ഭി​ച്ച​യു​ട​ന്‍ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ്‌ആ​പ്പ് മ​റ്റൊ​രു ഫോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ല്‍ നി​ന്ന് വാ​ട്‌​സ്‌ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ചെ​യ്തു.

വാ​ട്‌​സ്‌ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പി​ക സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും ഫോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. 50 പേ​രാ​ണ് അ​ന്ന് ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ​യെ​ല്ലാം ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്കും.                                                                             

തീയ്യതി 10/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.