ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചെടുത്തത് 125 കോടി

2021-08-10 17:02:41

    
    കോവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചെടുത്തത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. കോവിഡും ലോക്ഡൗണും തീര്‍ത്ത പ്രതിസന്ധിയില്‍ വഴിമുട്ടിയ കാലത്താണ് പൊലീസ് പെറ്റി ഇനത്തില്‍ ഇത്രയും തുക പിരിച്ചെടുത്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മെയ് എട്ടു മുതല്‍ ആഗസ്ത് നാലിന് ഇളവുകള്‍ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇതില്‍ 10.7 ലക്ഷം കേസുകള്‍ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനു 4.7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2.3 ലക്ഷം വാഹനങ്ങളാണ് ലോക്ഡൌണ്‍ ലംഘനത്തിന്‍റെ പേരില്‍ പിടിച്ചെടുത്തത്.

500 രൂപ മുതല്‍ 5000 വരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കേസുകളുടെ എണ്ണവും പിഴത്തുകയും കേരള പൊലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.                             തീയ്യതി 10/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.