ചെര്‍ക്കള ബേര്ക്കയ്ക്കടുത്ത് വീട്ടിൽ കവർച്ച, 28 പവൻ സ്വർണാഭരണം കവർന്നു
2021-08-10 17:08:49

ചെര്‍ക്കള: ചെര്‍ക്കള ബേര്ക്കയ്ക്കടുത്തെ യൂസഫ് മുഹമ്മദിന്റെ വീടു കവര്‍ച്ച ചെയ്തു.വീട്ടിന്റെ പൂട്ടു പൊളിച്ചു ഉള്ളില്‍ കടന്ന കവര്‍ച്ചാ സംഘം വീട്ടിന്റെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഉണ്ടായിരുന്ന ഇരുപത്തെട്ടേ മുക്കാല്‍ പവന് സ്വര്‍ണ്ണാഭരണങ്ങളും 2050 രൂപയും കൊള്ളയടിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു കവര്ച്ചയെന്നു മുഹമ്മദിന്റെ ഭാര്യ ഫരീദ പരാതിയില്‍ പറഞ്ഞു. വിദ്യാനഗര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാത്രി ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയതു 12 മണിയോടെയായിരുന്നെന്നു പറയുന്നു. അപ്പോള്‍ വീട്ടില്‍ ഒരു കുഴപ്പവുമില്ലായിരുന്നു. അതിനു ശേഷമാണ് കവര്ച്ചയെന്നു വീട്ടുകാര്‍ സംശയിക്കുന്നു. അതേ സമയം വീട്ടിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവര്‍ കവര്‍ച്ചയ്ക്കു പിന്നിലുണ്ടോയെന്നും സംശയമുണ്ട്.
തീയ്യതി 10/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.