സംസ്ഥാന റിബേറ്റിൽ ഖാദി മേളകൾ തുടരുന്നു; 20ന് അവസാനിക്കും

2021-08-10 17:09:41

    
    കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി മേളകൾ തുടരുന്നു. ആഗസ്റ്റ് 20 ന് മേള അവസാനിക്കും. ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ്  ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉല്പന്നങ്ങൾ 2999 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഒരു ഡബിൽ മുണ്ട്, രണ്ട് ഷർട്ട് പീസ്, ഒരു സിംഗിൾ ബെഡ്ഷീറ്റ്, കളർ ഒറ്റമുണ്ട്, ചുരിദാർ മെറ്റീരിയൽ, ഖാദി കുപ്പടം മുണ്ട്, തോർത്ത്, മൂന്ന് മാസ്‌ക്, തേൻ എന്നിവ ഉണ്ടാകും. പയ്യന്നൂർ പട്ട്, അനന്തപുരം പട്ട്, കൃഷ്ണപുരം പട്ട്, സുന്ദരി പട്ട് എന്നി കേരളീയ തനിമ നിലനിർത്തുന്ന സിൽക്ക് സാരികൾ മില്ലെനി, ലീഡർ, സമ്മർക്കുൾ, ഖാദികൂൾ റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, നറുതേൻ, കരകൗശല ഉല്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഖാദി മേളകളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും ഇതര സംസ്ഥാനത്ത് നിന്നുള്ള ഉല്പന്നങ്ങൾക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. പൂർണമായും സംസ്ഥാന സർക്കാരിന്റെ റിബേറ്റിലാണ് ഖാദി വസ്ത്രങ്ങൾ വിറ്റഴിക്കപ്പെടുന്നത്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഖാദി ബോർഡ് അറിയിച്ചു.                                                                     

തീയ്യതി 10/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.