കാലാവധി അവസാനിച്ച ദുബായ് വിസകളുടെ കാലാവധി നീട്ടുന്നു

2021-08-11 16:43:15

    
    ദുബായ്: രാജ്യത്ത് കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നല്‍കുന്നു. ജി.ഡി.ആര്‍.എഫ്​.എയുടെ വെബ്​സൈറ്റ്​ മുഖേനയാണ് കാലാവധി നീട്ടിക്കിട്ടിയ വിവരം യാത്രക്കാര്‍ അറിയുന്നത്​. എന്നാലിക്കാര്യത്തില്‍ ഔദ്യോഗിക സ്​ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികള്‍ക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക്​ വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്​.
നിലവില്‍ ദുബായ് വിസക്കാര്‍ക്ക്​ മാത്രമാണ്​ കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്​. അബൂദബി, ഷാര്‍ജ അടക്കം മറ്റ്​ എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികള്‍.
അതേസമയം, ​മെയ്​ മാസത്തിന്​ ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്​സ്​പയറി ഡേറ്റാണ്​ നിലവില്‍ നീട്ടിയിരിക്കുന്നതെന്നാണ്​ അറിയാന്‍ കഴിഞ്ഞത്​​.ചിലര്‍ക്ക്​ ഒരു മാസം കൂടുതല്‍ ലഭിച്ചപ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും എക്​സ്​പയറി ഡേറ്റ്​ കാണിക്കുന്നത്​ നവംബര്‍ 9, ഡിസംബര്‍ 9 തീയതികളാണ്​. ഇതോടെ ദുബായിലേക്ക് ​ യാത്ര ചെയ്യാന്‍ ജി.ഡി.ആര്‍.എഫ്​.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്​ഥര്‍ പറയുന്നു.
ദുബായിലെ താമസവിസക്കാര്‍ നാട്ടിലാണെങ്കില്‍ ആറ്​ മാസത്തിനുള്ളില്‍ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണ്​ നിയമം. എന്നാല്‍, കോവിഡ് മൂലമുള്ള യാത്രാവിലക്ക്​ മൂലം പലര്‍ക്കും ഇതിന്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാര്‍ക്ക്​ ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ്​ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്​.                                       തീയ്യതി 11/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.