'കച്ചവടം തുടങ്ങി';മെസ്സിയുടെ ജെഴ്‌സി വാങ്ങാൻ പി. സ്. ജി ഷോപ്പുകളിൽ വൻ തിരക്ക്

2021-08-11 16:45:11

    
    പാരിസ്​: ബാഴ്​​സലോണ വിട്ട്​ പി.എസ്​.ജിയിലേക്ക്​ ലയണല്‍ മെസ്സി എത്തിയതോടെ ക്ലബ്​ ഷോപ്പുകള്‍ക്ക്​ നല്ല കാലം. പി.എസ്​.ജിയുടെ ഔദ്യോഗിക ക്ലബ്​ സ്​റ്റോറുകളില്‍ ചൊവ്വാഴ്ച വന്‍ തിരക്ക്​ അനുഭവപ്പെട്ടു. പലയിടത്തും ജഴ്​സികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്​.

മീറ്ററുകള്‍ നീണ്ട വലിയ ക്യൂവാണ്​ സ്​റ്റോറുകള്‍ക്ക്​ മുന്നിലുണ്ടായത്​. പി.എസ്​.ജിയില്‍ മെസ്സി 30ാം നമ്പർ ജെഴ്‌സിയാണ്​ അണിയുന്നത്​. ബാഴ്​സയിലും അര്‍ജന്‍റീനയിലും പത്താം നമ്പർ ജഴ്​സിയണിഞ്ഞ താരം പി.എസ്​.ജിയില്‍ അതേ നമ്പർ വേണ്ടെന്ന്​ വെക്കുകയായിരുന്നു. സുഹൃത്തും ബ്രസീലിന്‍റെ സൂപ്പര്‍താരവുമായ നെയ്​മറാണ്​ പി.എസ്​.ജിയില്‍ പത്താം നമ്പർ ജഴ്​സിയുടെ അവകാശി.തുടര്‍ന്ന്​ ബാഴ്​സയില്‍ അരങ്ങേറ്റ മത്സരങ്ങളില്‍ അണിഞ്ഞ 30ാം നമ്പർ മെസ്സി സ്വീകരിക്കുകയായിരുന്നു.                                                                                                                                                     തീയ്യതി 11/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.