പഞ്ചസാര കിലോക്ക് 26 രൂപ, ജയ അരിക്ക് 25; സപ്ലൈകോ ഓണം ഫെയറുകള്‍ തുടങ്ങി, സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ലെന്ന് മന്ത്രി

2021-08-11 16:45:54

    
    തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്ന ഓണം ഫെയറുകളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്സിഡി വില ഇങ്ങനെയാണ്. നോണ്‍ സബ്സിഡി വില ബ്രാക്കറ്റില്‍ നല്‍കുന്നു)
ചെറുപയര്‍- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വന്‍പയര്‍- 45 (80), തുവരന്‍ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).
വിപണന കേന്ദ്രങ്ങളില്‍നിന്ന് വാങ്ങുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനംവരെ വിലക്കിഴിവും ലഭിക്കും.
താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം.
സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ-മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. കോവിഡ് കാലത്ത ജനങ്ങളുടെ പട്ടിണി കുറക്കാനും വിഷമതകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു.                                                                                                         തീയ്യതി 11/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.