മാക്സിമം പുഷ് അപ്പിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടി ജിഷ്ണു പ്രസാദ്

2021-08-11 16:46:48

    
    താനൂര്‍: മാക്‌സിമം പുഷ്‌-അപ്പില്‍ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ നേടി ജിഷ്‌ണു പ്രസാദ്‌. ഹരിയാന കേന്ദ്രീകരിച്ച്‌ നടത്തിയ മാക്‌സിമം പുഷ്‌-അപ്പ്‌ ഇനത്തിലാണ്‌ താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ സമീപം താമസിക്കുന്ന എസ്‌. ജിഷ്‌ണു പ്രകാശ്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ നേടിയത്‌. 19 വയസിന്‌ താഴെയുള്ളവരുടെ മത്സരത്തിലാണ്‌ 18 വയസും ആറ്‌ മാസവും പ്രായമുള്ള ജിഷ്‌ണു പ്രസാദ്‌ വിജയം കൊയ്‌തത്‌.
മുപ്പത്‌ സെക്കന്റില്‍ അറുപത്തിനാല്‌ പുഷ്‌ -അപ്പ്‌ ചെയ്‌താണ്‌ കഴിഞ്ഞ കാല റെക്കോര്‍ഡ്‌ ഭേദിച്ചിട്ടുള്ളത്‌. നേരത്തെ മുപ്പത്‌ സെക്കന്റില്‍ അറുപത്‌ പുഷ്‌-അപ്പ്‌ ചെയ്‌ത റെക്കോര്‍ഡാണുള്ളത്‌. കഴിഞ്ഞ ജൂലായ്‌ മാസം പന്ത്രണ്ടിനാണ്‌ ഓണ്‍ലൈനില്‍ മത്സരം നടന്നത്‌.
ഇപ്പോള്‍ പത്തനംതിട്ട യിലെ കോരഞ്ചേരി സെന്റ്‌ തോമസ്‌ കോളേജില്‍ ഡിഗ്രി. വിദ്യാര്‍ഥിയായ ജിഷ്‌ണു സ്‌കൂള്‍ പഠനകാലത്ത്‌ ജാവലിന്‍ ത്രോയില്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തില്‍ വിജയം നേടിയിട്ടുണ്ട്‌. ജിഷ്‌ണു പ്രസാദിനുള്ള സര്‍ട്ടിഫിക്കറ്റും മെഡലും മറ്റു സമ്മാനങ്ങളും വീട്ടിലേക്ക്‌ ഓണ്‍ ലൈന്‍ മാര്‍ഗം ലഭിച്ചു. വളവന്നൂര്‍ ബാഫഖി യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വി.ജി.സന്തോഷ്‌ കുമാറിന്റെയും താനൂര്‍ രായിരിമംഗലം എസ്‌.എം.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ.വി വിദ്യയുടെയും മകനാണ്‌. ബി. ഫാമിന്‌ പഠിക്കുന്ന വിഷ്‌ണു പ്രകാശാണ്‌ സഹോദരന്‍.                                                                                            തീയ്യതി 11/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.