ഇല്ലാത്തത്: ലൈസൻസ്, ഹെൽമറ്റ്, മാസ്ക്, ഉടുപ്പ്; വൈറലാകാൻ ബൈക്കിൽ, കുടുക്കി.

2021-08-11 16:50:31

    
    കൊച്ചി:രൂപമാറ്റം വരുത്തിയ ബൈക്കിൽ ലൈസൻസില്ലാതെയും ഹെൽമറ്റും മാസ്കും ഉടുപ്പും ധരിക്കാതെയും നിയമങ്ങൾകാറ്റിൽ പറത്തി യുവാവിന്റെ യാത്ര. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ ബൈക്ക് യാത്രക്കാരൻ പൊലീസ് കസ്റ്റഡിയിലായി. വിഡിയോ പരിശോധിച്ച സൈബർ പൊലീസ് എറണാകുളം മുനമ്പത്തു നിന്നുള്ളതാണ് വിഡിയോ എന്നു കണ്ടെത്തി.തുടർന്നു നടത്തിയ അന്വേഷണത്തിലാണു ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യൻ പൊലീസ് പിടിയിലായത്.  മാസ്ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു യാത്ര ചെയ്തതിനും ലൈസൻസില്ലാതെയും ഹെൽറ്റില്ലാതെയുംവാഹനമോടിച്ചതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ബൈക്കിൽ രൂപമാറ്റം വരുത്തിയതിനും കേസുണ്ട്.
ഇയാളുടെ സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ യാത്ര ചെയ്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റേതാണ് ബൈക്ക്. റിച്ചലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കോടതിയിൽ ഹാജരാക്കുമെന്നു മുനമ്പം എസ്ഐ പറഞ്ഞു. ബൈക്ക് രൂപമാറ്റംവരുത്തിയതിന് ഇയാളുടെ സുഹൃത്തിനെതിരെയും നടപടിയുണ്ടാകും.                                                                                                                  

തീയ്യതി 11/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.