ഓര്‍മ്മശക്തിയില്‍ താരമായി യു.കെ.ജി വിദ്യാര്‍ത്ഥിനി

2021-08-11 16:52:38

    കൊല്ലം: ഭരതനാട്യത്തില്‍ എത്ര മുദ്രകളുണ്ടെന്ന് അഞ്ചുവയസുകാരി മഹാലക്ഷ്മിയോടു ചോദിച്ചാല്‍, 57 സെക്കന്‍ഡില്‍ കാട്ടിത്തരും 55 മുദ്രകള്‍; അവയുടെ പേരും പറയും!. ഒരു മിനിട്ടില്‍ 44 ശാസ്ത്രജ്ഞരെ വരെ തിരിച്ചറിയുക മാത്രമല്ല, അവരുടെ കണ്ടുപിടിത്തങ്ങളെപ്പറ്റി ലഘുവിവരണവും നല്‍കും ഈ കൊച്ചുമിടുക്കി. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ അഞ്ച് അന്തര്‍ദേശീയ, ദേശീയ റെക്കാഡുകള്‍ ഉള്‍പ്പെടെ എട്ടു പ്രമുഖ പുരസ്കാരങ്ങളാണ് കുഞ്ഞുപ്രായത്തിനിടെ മഹാലക്ഷ്മിയെ തേടിയെത്തിയത്.

അബുദാബിയില്‍ എന്‍ജിനിയര്‍മാരായ കൊല്ലം ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റെമുറി ആനന്ദഭവനില്‍ ആനന്ദ് കുമാര്‍ - നീന ദമ്ബതികളുടെ ഏക മകളാണ് മഹാലക്ഷ്മിഅബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്റര്‍നാഷനല്‍ ബുക്ക് ഒഫ് റെക്കാഡ്സ്, ബ്രിട്ടിഷ് വേള്‍ഡ് റെക്കാഡ്സ്, ചാമ്ബ്യന്‍ ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവയും മറ്റു പുരസ്കാരങ്ങളും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

മിനിട്ടില്‍ 44 ശാസ്ത്രജ്ഞരെ തിരിച്ചറിയുകയും ലഘുവിവരണം നടത്തുകയും ചെയ്തതിന് ഒരു ദേശീയ റെക്കാഡും രണ്ട് അന്താരാഷ്ട്ര റെക്കാഡും സ്വന്തമാക്കിയ മഹാലക്ഷ്മിക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഭരതനാട്യ മുദ്രകള്‍ കാണിക്കുകയും മുദ്രകളുടെ പേരുകള്‍ പറയുകയും ചെയ്തതിന് മൂന്ന് ലോക റെക്കാഡുകളാണ് ലഭിച്ചത്. ഇതേ വിഭാഗത്തില്‍ ദേശീയ റെക്കാഡും നേടിയിട്ടുണ്ട്. അസാധാരണ ഗ്രഹണശക്തിയുള്ള കുട്ടികളുടെ വിഭാഗത്തില്‍ കലാം ശാസ്ത്രലോക റെക്കാഡും കഴിഞ്ഞ ദിവസം മഹാലക്ഷ്മിയെ തേടിയെത്തി.

തൃശൂര്‍ സ്വദേശിനിയായ കലാമണ്ഡലം അമൃത ദീപകിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ നവരാത്രി മുതല്‍ ഓണ്‍ലൈന്‍ വഴിയാണ് നൃത്തം അഭ്യസിച്ചുതുടങ്ങിയത്. റിട്ട. പി.ഡബ്ലിയു.ഡി എന്‍ജിനിയര്‍ രവീന്ദ്രന്റെയും ഷീലാദേവിയുടെയും കൊച്ചുമകളാണ് മഹാലക്ഷ്മി.                                       തീയ്യതി 11/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.