വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്: നടപടിയെടുക്കണമെന്ന് ഹൈക്കോടതി

2021-08-12 16:19:05

    
    കൊച്ചി: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകള്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ നഗരസഭകള്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണംനല്‍കാന്‍ തങ്ങളുടെ പരിധിയില്‍ സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തണമെന്നും ഇത് വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ , ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. അടിമലത്തുറയില്‍ ബ്രൂണോയെന്ന വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തെത്തുടര്‍ന്ന് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശം.                                                           തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.