സംസ്ഥാനത്ത് തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍

2021-08-12 16:19:55

    
    സംസ്ഥാനത്ത് തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ടി പി ആര്‍ കുറഞ്ഞാല്‍ മാത്രമേ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് സജി ചെറിയാന്‍ അറിയിച്ചു.
ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തീയറ്ററുകള്‍ തുറക്കാം. വിനോദ നികുതി ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും സജി ചെറിയാന്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്‌സിക്യൂട്ടിവ് യോഗത്തിലായിരുന്നു തീരുമാനം.                                                                                                 തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.