ബളാന്തോട് പുഴയില്‍ കാണാതായ യുവാവിന്റ മൃതദേഹം കണ്ടെത്തി

2021-08-12 16:20:57

    
    രാജപുരം: ബളാന്തോട് പുഴയില്‍ കഴിഞ്ഞ എട്ടാം തീയതി രാത്രി കാണാതായ ജയകുമാറിന്റ മൃതദേഹം കണ്ടുകിട്ടി. സംഭവസ്ഥലത്തു നിന്നു രണ്ടു കിലോമീറ്ററോളം അകലെ പണക്കയത്തെ ഗംഗാധരന്റെ പുഴക്കരയോട് ചേര്‍ന്ന പറമ്പില്‍ കടപുഴകി വീണ മരത്തില്‍ തട്ടിയ നിലയിലാണ് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഗംഗാധരന്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണു ബളാംതോട് ടൗണിനു സമീപത്തെ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു വീണ ജയകുമാറി(30)നെ കാണാതാകുന്നത്. തുടര്‍ന്ന് 2 ദിവസങ്ങളിലായി പൊലീസ്, അഗ്നിരക്ഷാ സേന, നാട്ടുകാര്‍ എന്നിവര്‍ പുഴയില്‍ തിരച്ചില്‍ തുടരുകയായിരുന്നു. ചാമുണ്ഡിക്കുന്നിലെ തിമ്മു നായ്കിന്റെയും കാവേരിയുടെയും മകനാണ് കാണാതായ ജയകുമാര്‍.
തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.