പിന്നോക്ക വിഭാഗ കമ്മിഷന്‍ സിറ്റിംഗ് 17ന്

2021-08-12 16:22:44

    
    കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനിലുള്ള കമ്മിഷന്റെ കോര്‍ട്ട് ഹാളില്‍ ആഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ കേരളത്തിലെ പുലുവക്കൗണ്ടര്‍, വേട്ടുവക്കൗണ്ടര്‍, പടൈയാച്ചിക്കവുണ്ടര്‍, കാവിലിയക്കവുണ്ടര്‍ എന്നീ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ഒ.ബി.സി, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യന്‍, മുസ്ലീം മത വിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വ്യക്തത വരുത്തുന്നത് സംബന്ധിച്ച വിഷയം, എഴുത്തച്ഛന്‍ സമുദായത്തിന്റെ മറ്റ് പേരുകളും അംഗീകരിക്കുന്നത് സംബന്ധിച്ച വിഷയം, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 2020-2021 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കല്‍ എന്നിവ പരിഗണിക്കും. സിറ്റിംഗില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്. ജി. ശശിധരന്‍, മെമ്പര്‍മാരായ ഡോ. എ.വി. ജോര്‍ജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.                                                                               
തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.