കേരള മുൻ ടെന്നിസ്​ താരം തൻവി ഭട്ട് ദുബൈയിൽ​ മരിച്ച നിലയിൽ

2021-08-12 16:33:12

    
    ദുബൈ: മുൻ കേരള ടെന്നിസ്​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21)​ ദുബൈയിൽ ആത്​മഹത്യ ചെയ്​ത നിലിയിൽ. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിൻമാറിയിരുന്നു.

മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി. 17ാം വയസിൽ ന​െട്ടല്ലിനെ കൂടി പരിക്ക്​ ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പൂർണമായും പിൻമാറി. ഇതേതുടർന്ന്​ മാനസികമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു.

ദുബൈ ഹെരിയറ്റ്​-വാട്ട്​ ആൻഡ്​ മിഡ്​ൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്                                                                                                                             തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.