ചിത്രശലഭങ്ങളുടെ കൂട്ടായ്മ ടീം ബട്ടര്‍ ഫ്ളൈസ് മ്യൂസിക്കല്‍ ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികാഘോഷം നെടുമ്പന ഗാന്ധിഭവന്‍ സ്‌നേഹാലയത്തില്‍ സംഘടിപ്പിച്ചു

2021-08-12 17:39:01

    
    ടീം ബട്ടര്‍ ഫ്ളൈസ് മ്യൂസിക്കല്‍ വാട്സ് ആപ്പ് കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികാഘോഷം നെടുമ്പന ഗാന്ധിഭവന്‍ സ്‌നേഹാലയത്തില്‍ നടന്നു.  വിഭവസമൃദ്ധമായ സദൃയും തുടര്‍ന്ന്  അവിടുത്തെ അച്ഛന്‍ അമ്മമാരോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും സംഗീതത്താല്‍ മധുരിമമായ പ്രത്യേക പരിപാടി നടത്തുകയും ചെയ്തു.  ഗ്രൂപ്പിന്റെ  മുതിര്‍ന്ന അംഗവും തൃക്കോവില്‍വട്ടം പാലിയേറ്റീവ് നഴ്‌സ് ഖുറൈശി, ബട്ടര്‍ ഫ്ളൈസ് അഡ്മിന്‍മാരായ സോനു മോഹന്‍, റൂബി സുധീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വൃക്ഷതൈ നടുകയും ചെയ്തു. വാര്‍ഷികം പ്രമാണിച്ച് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണവും  നടത്തി.  ചിത്രശലഭങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരുകൈതാങ്ങ്  പദ്ധതിയുടെ ഭാഗമായുള്ള  നിറപുത്തരി  പരിപാടിയുടെ 
ഔപചാരികമായ  ഉദ്ഘാടനം നെടുമ്പന ഗാന്ധി ഭവന്‍ സ്‌നേഹാലയം വെല്‍ഫെയര്‍ ഓഫീസര്‍ .വിഷ്ണു പ്രീയ  ചടങ്ങില്‍ നിര്‍വഹിച്ചു.
കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടന്നത്. പരിപാടിയീല്‍ ഗാന്ധിഭവന്‍ സ്‌നേഹലായം സ്റ്റാഫ് നഴ്‌സ്  രാജി, ചിത്രശലഭങ്ങളുടെ അംഗങ്ങളായ മുഹമ്മദ് അന്‍സില്‍, ജീബിന്‍ കൃഷ്ണന്‍, റസീന,  അമൃത, ആദിത്യന്‍, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍  പങ്കെടുത്തു..                                                         തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.