പഠനം മുടങ്ങി ജീവിതം പെരുവഴിയില്‍

2021-08-13 16:54:54

    
    ഷാര്‍ജ / തിരുവനന്തപുരം :പഠനം മുടങ്ങി ജീവിതം പെരുവഴിയില്‍  ദുരിതങ്ങള്‍ താണ്ടി പുതുപ്രതീക്ഷയോടെ  കുട്ടികള്‍ സിപിടി (ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം) സംരക്ഷണത്തില്‍ പെറ്റമ്മയുടെ അരികില്‍ നാട്ടില്‍ എത്തി. ഏതാനും ദിവസം മുമ്പ് വാര്‍ത്ത മാധ്യമങ്ങളില്‍ ഷാര്‍ജയില്‍ ദുരിതത്തിലായ രണ്ട്  കുട്ടികളുടെ ജീവിത കഥ  പുറം ലോകം അറിഞ്ഞിരുന്നു.
ഷാര്‍ജയിലുള്ള പിതാവിന്റെയും രണ്ടാമനമ്മയുടെയും നിരന്തരമായ പീഡനം മൂലം എന്ത് ചെയ്യണം എന്നറിയാതെ ജൂലൈ ആദ്യവാരം ഷാര്‍ജയിലെ വീട് വിട്ടിറങ്ങിയ 17 വയസ്സും 12 വയസ്സും ഉള്ള സഹോദരങ്ങളായ കുട്ടികള്‍ ഷാര്‍ജ വാസിദ് പോലിസ് സ്റ്റേഷനില്‍ അഭയം തേടുകയും തുടര്‍ന്ന് പിതാവിന്റെ കൂടെ പോകാന്‍ വിസമ്മതിച്ച കുട്ടികളെ നാട്ടിലുള്ള  പത്തനംതിട്ട സ്വദേശിയായ മാതാവിന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെയുള്ള കുട്ടികളുടെ സംരക്ഷണം ഷാര്‍ജ പോലീസ്, ഇന്ത്യന്‍ അസോസിയേഷന്‍ മുഖാന്തിരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യു എ ഇ ഘടകത്തെ  ഏല്‍പ്പിക്കുകയും തുടര്‍ന്ന്
കഴിഞ്ഞ ഒരു മാസമായി കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, താമസം, ചികിത്സ തുടങ്ങിയവ യഥാസമയം നല്‍കുകയും കൂടാതെ സി പി റ്റി യു എ ഇ ഭാരവാഹികള്‍ മുന്‍കയ്യെടുത്ത് കുട്ടികള്‍ക്ക് നാട്ടിലെത്താന്‍ വിസയുടെ വലിയ പിഴ ഒഴിവാക്കി ആവശ്യമായ രേഖകള്‍ തയ്യാറാക്കി.ചൊവ്വാഴ്ച രാത്രി ബുധനാഴ്ച (ഇന്ന്) ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക്  IX - 540 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  വിമാനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെയും ചൈല്‍ഡ് പൊട്ടക്റ്റ് ടീം യുഎഇ ഭാരവാഹികളായ മെഹമൂദ് പറക്കാട്,നാസര്‍ ഒളകര,ഷഫീല്‍ കണ്ണൂര്‍,  എന്നിവരും ചേര്‍ന്ന് യാത്രയാക്കിയ കുട്ടികളെ
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും  ചൈല്‍ഡ്  പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാര്‍ , തിരുവനന്തപുരം ജില്ല സെക്രട്ടറി ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്ന്  സ്വീകരിച്ച് മാതാവിനോടൊപ്പം യാത്രയാക്കി.
കുട്ടികളുടെ സുഗമമായ മടക്കയാത്രയ്ക്ക് വഴി ഒരുക്കിയ എല്ലാ സുമനസുകള്‍ക്കും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡന്റ് .സി കെ നാസര്‍ കാഞ്ഞങ്ങാട്, ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയുടെ നന്ദി അറിയിച്ചു.
കുട്ടികളുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ നിയമ തടസ്സം ഉണ്ട്.                                                                                          
തീയ്യതി 13/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.