ആൾമാറാട്ടം നടത്തി വിവാഹം കഴിച്ചു,കാഞ്ഞങ്ങാട്ടെ ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തു

2021-08-13 16:56:25

    കാഞ്ഞങ്ങാട്: ആൾമാറാട്ടം നടത്തി വിവാഹം കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്നതിന് കേസ്സ്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് തട്ടിപ്പിനും ബലാത്സംഗത്തിനുമിരയായത്. യുവതിയുടെ പരാതിയിൽ പാണത്തൂർ സ്വദേശി റിയാസിനെതിരെ 32, ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു.

 

മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ സ്വന്തം ജാതിയിൽപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിവാഹം കഴിച്ചത്. പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. യുവതിയുടെ ബന്ധുക്കൾ വഴി റിയാസ് 2019-ൽ വിവാഹാലോചന നടത്തി. കർണ്ണാടക, കുടക് സ്വദേശിയായ രഞ്ജിത്തെന്ന മേൽവിലാസത്തിലാണ് ന്നു യുവതിയെ രണ്ടാം വിവാഹം കഴിക്കാൻ തയ്യാറാണെന്നറിയിച്ച് വിവാഹാലോചന നടത്തിയത്.

 

2021 ജനുവരി മാസം കുടകിലെ ക്ഷേത്രത്തിൽ യുവതിയുടെ  ബന്ധുക്കൾ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. ഭർത്താവ് മറ്റൊരു മതത്തിൽപ്പെട്ട ആളാണെന്നും പ്രതിക്ക് ഭാര്യയും മക്കളുമുണ്ടെന്നുമറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസ വഞ്ചന, ബലാത്സംഗമുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് റിയാസിന്റെ പേരിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്.                                                                                                                                                                

തീയ്യതി 13/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.