യുവാക്കളെ വിളിച്ചു വരുത്തി സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി,

2021-08-13 16:58:10

    പടന്ന: സുഹൃത്തിനെ ബന്ദിയാക്കിയെന്ന കുശാൽനഗർ സ്വദേശിയുടെ സന്ദേശം ലഭിച്ചതിനെത്തുടർന്ന് പടന്ന കാവുന്തലയിലെത്തിയ കാഞ്ഞങ്ങാട്ടെ യുവാക്കൾക്ക് നാലംഗസംഘത്തിന്റെ മർദ്ദനം. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞങ്ങാട്ട് കുശാൽ നഗർ സ്വദേശി ആദിലാണ് തന്റെ സുഹൃത്തിനെ പടന്ന കാവുന്തലയിൽ ഒരു സംഘം ബന്ദിയാക്കിയതായി ഇട്ടമ്മലിലെ മുഹമ്മദ് അനസ് 21, എന്ന സുഹൃത്തിനെ വിവരമറിയിച്ചത്. ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് മുഹമ്മദ് അസന്നും, കുശാൽ നഗറിലെ മുബഷിറും കാറിൽ കാവുന്തലയിലെത്തിയപ്പോഴാണ് ഇരുവർക്കും മർദ്ദനമേറ്റത്.

 

കാഞ്ഞങ്ങാട്ടെ യുവാക്കൾ കാറിലെത്തുന്ന വിവരമറിഞ്ഞ് കാവുന്തലയിലെ റഊഫ്, നബീൽ, ആഷിഖ്, ഷാഹുൽ ഹമീദ് എന്നിവർ സംഘടിച്ചെത്തുകയും മർദ്ദിക്കുകയുമായിരുന്നു. റോഡരികിലെ വഴിവിളക്കുകളെല്ലാം ഓഫാക്കിയ ശേഷമാണ് മർദ്ദിച്ചത്.  മർദ്ദനമേറ്റ മുഹമ്മദ് അനസ്സ്, മുബഷിർ എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്ടെ സുഹൃത്തുക്കൾക്ക് വ്യാജ സന്ദേശമയച്ച ആദിൽ സംഭവ സ്ഥലത്തെങ്ങുമുണ്ടായിരുന്നില്ല.

 

പടന്ന ഷറഫ് കോളേജിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇന്നലെയുണ്ടായ ആക്രമണമെന്ന്  സംശയിക്കുന്നു. ആദിൽ കരുതിക്കൂട്ടി സുഹൃത്തുക്കളെ വിളിച്ചു വരുത്തി കെണിയിലകപ്പെടുത്തിയതാണെന്നും സംശയമുണ്ട്. മുഹമ്മദ് അനസ്സും സുഹൃത്ത് മുബഷിറും ചേർന്ന് മർദ്ദിച്ചെന്ന പരാതിയുമായി റഊഫ്, നബിൽ, ആഷിഖ്, ഷാഹുൽ ഹമീദ് എന്നിവർ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലും ചികിൽസയിലാണ്.                                                                                 

തീയ്യതി 13/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.