പോലീസ് അതിക്രമത്തിന് ഇരയായ അട്ടപ്പാടി ഷോളയൂര്‍ ആദിവാസി നേതാവ് വി.എസ് മുരുകനെ സന്ദര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍.

2021-08-13 16:59:21

    
    പാലക്കാട്; പോലീസ് അതിക്രമത്തിന് ഇരയായ അട്ടപ്പാടി ഷോളയൂർ ആദിവാസി നേതാവ് വി.എസ് മുരുകനെ സന്ദർശിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ.
ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീർ, കമ്മിറ്റി അംഗം ശാക്കിർ.കെ.എം എന്നിവർ പാർട്ടിയുടെ പിന്തുണ അറിയിച്ചു.

കഴിഞ്ഞ ദിവസം ആണ് മുരുകനും ഊര് മൂപ്പനായ ചൊറിയ മൂപ്പനും ജാമ്യം ലഭിചത്.


ആദിവാസികൾക്ക് നേരെയുള്ള ഭരണകൂട, പോലീസ്, ഉദ്യോഗസ്ഥ , ഭൂമാഫിയ സംഘത്തിന്റെ നെറികേടിൽ വെൽഫെയർ പാർട്ടി പാലക്കാട്  ജില്ലാ എക്സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തിലെ ഭൂമാഫിയകൾക്ക് വേണ്ടി ആദിവാസികളെ വഞ്ചിക്കുകയാണെന്ന്

ജില്ലാ പ്രസിഡന്റ് പി.എസ്.അബുഫൈസൽ പ്രസ്താവിച്ചു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, സംഘടന സെക്രട്ടറി ദിൽഷാദലി, ട്രഷറർ അബ്ദുൽ മജീദ് തത്തമംഗലം പി.ഉസ്മാൻ, കെ.വി.അമീർ എന്നിവർ സംസാരിച്ചു.                                                  

തീയ്യതി 13/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.