ദുബൈയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കും

2021-08-13 17:09:23

    ദുബൈ: ദുബൈ താമസവിസക്കാരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എമിറാത്തികള്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. 
ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. യോഗ്യരായ താമസക്കാര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പരായ 800-342 വിളിച്ച് വാക്‌സിന്‍ ബുക്ക് ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ താമസവിസ ഉള്ളവരാണെങ്കിലും ദുബൈയിലാണ് താമസമെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ഈ സേവനം ലഭിക്കുക. മൊബൈല്‍ ബസുകളും ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിന് സജ്ജമായതായി ഡിഎച്ച്എ ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് ആന്‍ഡ് നഴ്‌സിങ് സെക്ടര്‍ സിഇഒ ഡോ. ഫരീദ അല്‍ ഖാജാ പറഞ്ഞു. 2021 അവസാനത്തോടെ വാക്‌സിനേഷന്‍ 100 ശതമാനമാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്.                                                                               തീയ്യതി 13/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.