എംഎസ്‌എഫ് നേതാക്കള്‍ ലൈംഗികാതിക്ഷേപം നടത്തിയെന്ന ഹരിത അംഗങ്ങളുടെ പരാതി; ഉടന്‍ നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

2021-08-14 17:34:32

    
    തിരുവനന്തപുരം: എംഎസ്‌എഫ് നേതാക്കള്‍ ലൈംഗികാതിക്ഷേപം നടത്തിയെന്ന ഹരിത അംഗങ്ങളുടെ പരാതിയില്‍ ഉടന്‍ നടപടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും. തീരുമാനം പിഎംഎ സലാം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങളാണ് ഹരിത ഭാരവാഹികളോട് പാണക്കാട് എത്താന്‍ ആവശ്യപെട്ടത്. വൈകിട്ട് 4 മണിക്ക് മുനവറലി ശിഹാബ് തങ്ങള്‍ ഹരിത ഭാരവാഹികളുമായി ചര്‍ച്ച നടത്തും.
10 ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതോടെ ഒത്തുതീര്‍പ്പ് ശ്രമത്തിന് മുസ്ലീം ലീഗില്‍ തിരക്കിട്ട നീക്കം ആരംഭിച്ചു.
എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. വിഷയം കൈകാര്യം ചെയ്തതില്‍ എംഎസ്‌എഫ് നേതാക്കള്‍ക്ക് വീഴ്ച്ചയുണ്ടായെന്നും മുസ്ലീം ലീഗ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഇരുവിഭാഗത്തിനും താക്കീത് നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കമെന്നും വിവരമുണ്ട്.                                                                             തീയ്യതി 14/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.