സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു; അധ്യാപകന്‍ തൂങ്ങിമരിച്ചു

2021-08-14 17:36:48

    
    സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ച അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്
പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമാണ് മരിച്ച സുരേഷ്. സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു 2 വാഹനങ്ങളിലെത്തിയ സംഘം വാട്ടില്‍ കയറി ആക്രമിച്ചത്.
അമ്മയുടേയും മക്കളുടേയും മുന്നില്‍ വച്ച്‌ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയതിന്റെ മനോവിഷമത്തിലാണ് സുരേഷിന്‍റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.                                                           തീയ്യതി 14/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.